ഐപിഎല്‍ 2026: ഹാട്രിക്കും സെഞ്ചുറിയും, അപൂര്‍വത കൈവശമുള്ള ഒരേയൊരു ഇന്ത്യൻ താരം

Published : Mar 18, 2026, 02:40 PM IST
Rohit Sharma

Synopsis

ഐപിഎല്ലില്‍ സെഞ്ചുറിയും ഹാട്രിക്കും. ചരിത്രത്തില്‍ മൂന്ന് പേർക്ക് മാത്രം കൈവരിക്കാനായ അപൂർവത

ഐപിഎല്ലില്‍ സെഞ്ചുറിയും ഹാട്രിക്കും. ചരിത്രത്തില്‍ മൂന്ന് പേർക്ക് മാത്രം കൈവരിക്കാനായ അപൂർവത. അതിലൊരു ഇന്ത്യൻ താരം മാത്രം. രോഹിത് ഗുരുനാഥ് ശർമ.

മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസം. പക്ഷേ, രോഹിതിന്റെ ഐപിഎല്‍ ഹാട്രിക്ക് മുംബൈക്ക് എതിരെ തന്നെയായിരുന്നു, 2009ല്‍. അന്ന് ഡെക്കാൻ ചാർജേഴ്‌സിന്റെ ഭാഗമായിരുന്നു രോഹിത്.

146 റണ്‍സ് പ്രതിരോധിക്കവരെ 16-ാം ഓവറിലാണ് ഗില്‍ക്രിസ്റ്റ് രോഹിതിന് പന്ത് കൈമാറുന്നത്. വീണത് അഭിഷേക് നായർ, ഹര്‍ഭജൻ സിങ്, ജെപി ഡുമിനി. ഒരോവറിന് ശേഷം വീണ്ടുമെത്തിയ രോഹിത് സൗരഭ് തീവാരിയേയും പുറത്താക്കി. രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ്.

ഹാട്രിക്ക് മുംബൈക്ക് എതിരായായിരുന്നെങ്കില്‍ ആദ്യ സെഞ്ചുറി മുംബൈക്ക് വേണ്ടിയായിരുന്നു. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ. 60 പന്തില്‍ 109. പിന്നീട് 2024ല്‍ ചെന്നൈ സൂപ്പ‍ര്‍ കിങ്സിനെതിരെയും രോഹിത് ശതകം കുറിച്ചിരുന്നു.

രോഹിതിന് പുറമെ സമാന നേട്ടമുള്ളത് ഓസ്ട്രേലിയൻ താരം ഷെയിൻ വാട്ട്സണും വെസ്റ്റ് ഇൻഡീസിന്റെ സുനില്‍ നരയ്നുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: പോരായ്മകള്‍ തിരുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്; കാത്തിരിപ്പ് ഇക്കുറി അവസാനിക്കുമോ?
ഐപിഎല്‍ 2026: സഞ്ജു വന്നു, ഡബിള്‍ പവറില്‍ ചെന്നൈ സൂപ്പർ കിങ്സ്; കിരീടം ചെപ്പോക്കിലേക്കോ?