പ്ലേ ഓഫ് ടിക്കറ്റുറപ്പിക്കാൻ ഗുജറാത്തും ഹൈദരാബാദും, ടോസ് ഭാഗ്യം പാറ്റ് കമിന്‍സിനൊപ്പം, മാറ്റങ്ങളില്ലാതെ ഇരു ടീമും

Published : May 12, 2026, 07:14 PM IST
GT vs SRH IPL 2025

Synopsis

ഹൈദരാബാദിനും ഗുജറാത്തിനുമെന്നപോലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരഫലം ചെന്നൈക്കും നിര്‍ണായകമാണ്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് ടിക്കറ്റുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഏതാണ്ടുറപ്പിക്കാം.

തോല്‍ക്കുന്നവര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള ടീമുകളുടെ വെല്ലുവിളി മറികടന്നാലെ പ്ലേ ഓഫിലെത്താനാവു. ഹൈദരാബാദിനും ഗുജറാത്തിനുമെന്നപോലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരഫലം ചെന്നൈക്കും നിര്‍ണായകമാണ്. വെറും ജയത്തേക്കാളുപരി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നതും ഇരു ടീമുകളുടെയും ലക്ഷ്യമാകും.നേർക്കുനേർ കണക്കിൽ ഗുജറാത്തിന് വ്യക്തമായ മേധാവിത്തം. നേരിട്ട ആറ് കളിയിൽ അഞ്ചിലും ഗുജറാത്തായിരുന്നു ജയിച്ചത്.

 

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, നിതീഷ് കുമാർ റെഡ്ഡി, സ്മരൺ രവിചന്ദ്രൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഈഷാൻ മലിംഗ, സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, നിശാന്ത് സിന്ധു, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്രത്തിലാദ്യം; പാകിസ്ഥാനെ നാണംകെടുത്തി ബംഗ്ലാദേശ്, സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം
100% ബൗളർ, 100% ബാറ്റർ; ഇന്ത്യക്ക് പുതിയ ഓള്‍ റൗണ്ട് പ്രതീക്ഷയുമായി ഡൽഹിയുടെ യുവതാരം മാധവ് തിവാരി