
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിങ്സുമൊക്കെ ആ നാണക്കേട് പേറുന്നവരാണ്. ഐപിഎല്ലില്‍ കിരീടപ്പോരാട്ടത്തിനിറങ്ങിയ 15 സംഘങ്ങളില്‍ രണ്ടേ രണ്ട് ടീമുകള്‍ക്ക് മാത്രമാണ് അത് ഒഴിവാക്കാനായിട്ടുള്ളത്. 100 റണ്‍സിന് താഴെ ഒള്‍ ഔട്ടാകാത്തവര്‍.
2016, 17 സീസണുകളില്‍ മാത്രം ടൂര്‍ണമെന്റിന്റെ ഭാഗമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സാണ് ഒരു ടീം. സൂപ്പര്‍ ജയന്റ്സിന്റെ ഏറ്റവും ചെറിയ സ്കോര്‍ 108 റണ്‍സാണ്. 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനാണ്.
സൂപ്പര്‍ ജയന്റ്സിന് ശേഷം അവര്‍ക്കൊപ്പം തന്നെ എത്തിയ ഗുജറാത്ത് ലയണ്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 2016ല്‍ 104 റണ്‍സിന് ഗുജറാത്ത് പുറത്തായിരുന്നു. ഗുജറാത്തിന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലും ഇതാണ്.
ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം തവണ നൂറില്‍ താഴെ പുറത്തായിട്ടുള്ളത് ഡല്‍ഹിയാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരിക്കെ ഒൻപത് പ്രാവശ്യം, പേര് മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സായപ്പോള്‍ ഒരു തവണയും. ബെംഗളൂരുവും രാജസ്ഥാനും ഏഴ് പ്രവാശ്യം വീതം.
ലീഗിലെ ഏറ്റവും ചെറിയ സ്കോറിന്റെ റെക്കോര്‍ഡും ബെംഗളൂരുവിന്റെ പേരിലാണ്, കൊല്‍ക്കത്തയ്ക്ക് എതിരെ 49.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!