
ധോണി കൂള്‍ മോഡില്‍ നിന്ന് കലിപ്പിലേക്ക് ഷിഫ്റ്റ് ചെയ്ത ഐപിഎല്‍ മത്സരം. അമ്പയര്‍ക്ക് നേരെ ഡഗൗട്ടില്‍ നിന്ന് പാഞ്ഞടുക്കുന്ന ധോണി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വമായൊരു നിമിഷം.
2019 എഡിഷനിലെ ചെന്നൈ സൂപ്പര്‍ കിങ്സ് - രാജസ്ഥാൻ റോയല്‍സ് പോരിലെ അവസാന ഓവറിലായിരുന്നു നാടകീയ സംഭവം. ചെന്നൈക്ക് ജയിക്കാൻ മൂന്ന് പന്തില്‍ എട്ട് റണ്‍സ്.
നാലാം പന്ത് നേരിട്ടത് മിച്ചല്‍ സാന്റനറായിരുന്നു. ബെൻ സ്റ്റോക്ക്സിന്റെ സ്റ്റോക്ക്‌സിന്റെ ഫുള്‍ ടോസില്‍ ഓണ്‍ഫീല്‍ അമ്പയര്‍ ഉല്ലാസ് ഗാന്ധെ നോ ബോള്‍ വിളിച്ചു. എന്നാല്‍ ലെഗ് അമ്പയര്‍ ബ്രൂസ് ഓക്‌സൻഫോര്‍ഡ് അത് നോ ബോള്‍ അല്ലെന്ന് സൂചന നല്‍കി, ഇതോടെ ഗാന്ധെ തിരുത്തി.
ഈ തീരുമാനം ധോണിയെ ചൊടിപ്പിച്ചു, പിന്നീട് കാണുന്നത് ഗ്രൗണ്ടിലെത്തി അമ്പയര്‍മാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന ധോണിയെ ആണ്. പക്ഷേ, നോ ബോള്‍ അല്ല എന്ന തീരുമാനം നിലനിന്നു. ചെന്നൈ ഒടുവില്‍ ജയിക്കുകയും ചെയ്തു.
ഇന്ത്യൻ ഇതിഹാസത്തിന്റെ 100-ാം ഐപിഎല്‍ മത്സരമായിരുന്നു ഇത്, കളിയിലെ താരവുമായി.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!