ഐപിഎല്‍ 2026: മുംബൈക്കൊ അതോ ചെന്നൈക്കോ, എല്‍ ക്ലാസിക്കോയില്‍ മേല്‍ക്കൈ ആര്‍ക്ക്?

Published : Apr 23, 2026, 02:36 PM IST
Rohit Sharma

Synopsis

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തമെടുത്താല്‍ സര്‍വമേഖലയിലും ചെന്നൈയെ ഡൊമിനേറ്റ് ചെയ്ത ടീം മുംബൈ ആയിരിക്കും

ഐപിഎല്ലിന്റെ എല്‍ ക്ലാസിക്കോ. ധോണി - സച്ചിനില്‍ തുടങ്ങി ധോണി - രോഹിതിലൂടെ ഇപ്പോള്‍ റുതുരാജ് - ഹാര്‍ദിക്കില്‍ എത്തില്‍ നില്‍ക്കുന്ന പോരാട്ടം. ചെന്നൈ സൂപ്പ‍ര്‍ കിങ്സ് - മുംബൈ ഇന്ത്യൻസ്.

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തമെടുത്താല്‍ സര്‍വമേഖലയിലും ചെന്നൈയെ ഡൊമിനേറ്റ് ചെയ്ത ടീം മുംബൈ ആയിരിക്കും. ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗിലുമായി ഏറ്റുമുട്ടിയത് 41 തവണ. 22 പ്രാവശ്യവും വിജയം മുംബൈക്കൊപ്പമായിരുന്നു.

നാല് ഐപിഎല്‍ ഫൈനലുകള്‍, ഒന്നില്‍ മാത്രമാണ് ചെന്നൈക്ക് കിരീടം ഉയർത്താനായത്. രോഹിതിന് കീഴില്‍ മൂന്ന് കിരീടങ്ങള്‍ ചെന്നൈക്കെതിരെ മുംബൈ നേടി.

നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ ഉയര്‍ന്ന ടീം ടോട്ടല്‍ 219 റണ്‍സാണ്. 2021 എഡിഷനിലായിരുന്നു ഇത്. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് ലക്ഷ്യം മുംബൈ മറികടന്ന ദിനം.

കൂടുതല്‍ റണ്‍സ് രോഹിതിന്റെ പേരിലാണ്, 913 റണ്‍സ്. തൊട്ട് പിന്നില്‍ റെയ്നയും ധോണിയും. വിക്കറ്റുകളുടെ കണക്കെടുത്താല്‍ ലസിത് മലിംഗയും ഡ്വയിൻ ബ്രാവോയും, 37 വീതം.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഫ്ലോപ്പാകുന്ന നായകന്മാര്‍, ഒപ്പം വീഴുന്ന ടീമുകളും; സീസണില്‍ നിരാശപ്പെടുത്തിയ തലവന്മാ
ഐപിഎല്‍ 2026: ടീം ജയിക്കുന്നതുകൊണ്ട് പരാഗിന്റെ 'പരാജയം' മറച്ച് വെക്കാനാകുമോ? രാജസ്ഥാന്റെ ദൗർബല്യം