
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 പന്തില്‍ 20 റണ്‍സ്. തിലക് വർമയ്ക്ക് ഫോര്‍മാറ്റ് മാറിയോ എന്നാണ് മുംബൈ ഇന്ത്യൻസ് ആരാധകർ പോലും ചോദിക്കുന്നത്. ഇതിലും വലിയ ടെസ്റ്റ് ഇന്നിങ്സുകള്‍ കളിച്ച അന്താരാഷ്ട്ര താരങ്ങളുണ്ട് ഐപിഎല്ലില്‍.
കെകെആറിനെതിരെ തിലകിന്റെ സ്ട്രൈക്ക് റേറ്റ് 62 ആയിരുന്നു. പത്ത് വർഷം ഒന്ന് പുറകിലേക്ക് പോകാം. കൊല്‍ക്കത്തയും റൈസിങ് പൂനെ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരം. അന്ന് ആയിരുന്നു ഒരു അന്താരാഷ്ട്ര ക്രിക്കറ്റുടെ ഏറ്റവും വലിയ ഇഴച്ചിലിന് ഐപിഎല്‍ സാക്ഷിയായത്.
പറഞ്ഞുവരുന്നത് സാക്ഷാല്‍ എം എസ് ധോണിയെക്കുറിച്ചാണ്. അന്ന് ആറാമനായി ക്രീസിലെത്തിയ ധോണിയെ ടെസ്റ്റ് ക്രിക്കറ്റിന് സമാനമായി ഫീല്‍ഡൊരിക്കയാണ് കൊല്‍ക്കത്ത നായകൻ ഗൗതം ഗംഭീര്‍ സ്വാഗതം ചെയ്തത്.
ധോണിയുടെ ഇന്നിങ്സും അങ്ങനെയായി പിന്നീട്. 22 പന്തുകള്‍ നേരിട്ടും. നേടിയത് ആകെ എട്ട് റണ്‍സ്. ഒരു ബൗണ്ടറിപോലും നേടാൻ അന്ന് ഇതിഹാസ താരത്തിനായില്ല. സ്ട്രൈക്ക് റേറ്റ് 36.36.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!