11 സീറ്റുകള്‍ അവര്‍ക്കായി ഒഴിച്ചിടും, ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകർക്കായി ആര്‍സിബിയുടെ ആദരം

Published : Mar 24, 2026, 12:55 PM IST
RCB victory celebration

Synopsis

ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ഒഴിച്ചിടും.

ബെംഗളൂരു: ഐപിഎല്ലിൽ കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട 11 ആരാധകർക്ക് ആദരമൊരുക്കാൻ ആര്‍സിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ഒഴിച്ചിടും. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ സ്ഥിരമായി ഒഴിച്ചിട്ട് ആദരവ് പ്രകടിപ്പിക്കും. പ്രത്യേകമായി വേർതിരിച്ചായിരിക്കും സീറ്റുകള്‍ ഒഴിച്ചിടുക.

ആ ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും വേദനാജനകമാണ്. അവരെ വേദനിപ്പിക്കാനല്ല, മറിച്ച് എന്നും ഓർമ്മിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. മാർച്ച് 28-ന് നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ ഒരു മിനിറ്റ് മൗനം ആചരിക്കും. മരിച്ചവരുടെ പേരുകൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്: കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഡിയത്തിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. വ്യാഴാഴ്ച 500 വളന്‍റിയർമാരെ പങ്കെടുപ്പിച്ച് വിപുലമായ സുരക്ഷാ പശോധന നടത്തും.

കർണാടക സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിശദമായ പരിശോധന നടത്തി ഐപിഎൽ മത്സരങ്ങൾ നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. ഈ സീസണിലെ ആർസിബിയുടെ 7 ഹോം മത്സരങ്ങളിൽ 5 എണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിലും 2 എണ്ണം റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അനുഷ്കാ ശര്‍മക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഐപിഎല്‍:പരിശീലനത്തിലും വസ്ത്രധാരണത്തിലും കളിക്കാര്‍ക്കും ടീമുകള്‍ക്കും പുതിയ പെരുമാറ്റച്ചട്ടവുമായി ബിസിസിഐ