Published : Mar 26, 2025, 06:29 PM ISTUpdated : Mar 26, 2025, 11:45 PM IST

ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, കൊല്‍ക്കത്തയ്‌ക്ക് എട്ട് വിക്കറ്റ് വിജയം

Summary

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം, ആദ്യ ജയം തേടി ഇരു ടീമുകളും. റോയല്‍സ് നിരയില്‍ സഞ്ജു സാംസണ്‍ ശ്രദ്ധാകേന്ദ്രം

ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, കൊല്‍ക്കത്തയ്‌ക്ക് എട്ട് വിക്കറ്റ് വിജയം

11:19 PM (IST) Mar 26

ഐപിഎല്‍: രാജസ്ഥാന് രണ്ടാം തോല്‍വി, ഡി കോക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്‍റണ്‍ ഡി കോക്കാണ് കൊല്‍ക്കത്തയുടെ ജയം അനായാമാക്കിയത്.

കൂടുതൽ വായിക്കൂ

10:22 PM (IST) Mar 26

ഐപിഎല്‍: പവര്‍ പ്ലേയില്‍ പവറില്ലാതെ കൊല്‍ക്കത്ത, രാജസ്ഥാന്‍ റോയൽസിനെതിരെ ഭേദപ്പെട്ട തുടക്കം

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സിക്സും ഫോറും അടക്കം 13 റണ്‍സടിച്ച ഡി കോക്ക് നാലാം ഓവറില്‍ തീക്ഷണക്കെതിരെയും സിക്സ് പറത്തി രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി.

കൂടുതൽ വായിക്കൂ

09:28 PM (IST) Mar 26

ഐപിഎല്‍, നിരാശപ്പെടുത്തി സഞ്ജു സാംസൺ, കൊല്‍ക്കത്തക്കെതിരെ അടിതെറ്റി രാജസ്ഥാന്‍ റോയല്‍സ്; വിജയലക്ഷ്യം 152 റൺസ്

28 പന്തില്‍ 31 റണ്‍സടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 29ഉം ക്യാപ്റ്റൻ റിയാന്‍ പരാഗ് 25ഉം റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

 

കൂടുതൽ വായിക്കൂ

09:04 PM (IST) Mar 26

കൊല്‍ക്കത്ത ബൗളിംഗ് ഷോ

കൊല്‍ക്കത്തയ്ക്കായി നന്നായി പന്തെറിഞ്ഞ് വൈഭവ് അറോറ, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍

08:06 PM (IST) Mar 26

ഐപിഎൽ 'ഇംപാക്ടില്ലാതെ' സഞ്ജു മടങ്ങി, പവർ പ്ലേയിൽ പഞ്ചില്ലാതെ രാജസ്ഥാൻ; കൊൽക്കത്തക്കെതിരെ ഭേദപ്പെട്ട തുടക്കം

സ്പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറിയും സിക്സും നേടി യശസ്വി തുടക്കം കളറാക്കി. വൈഭവ് അറോറ എറി‌‌ഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സഞ്ജു ബൗണ്ടറി കടത്തി

കൂടുതൽ വായിക്കൂ

07:15 PM (IST) Mar 26

ഐപിഎല്‍:രാജസ്ഥാനെതിരെ നിർണായക ടോസ് ജയിച്ച് കൊല്‍ക്കത്ത, മാറ്റങ്ങളുമായി ഇരു ടീമും; സുനില്‍ നരെയ്ന്‍ പുറത്ത്

രാജസ്ഥാന്‍ ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവനിലെത്തി. 

കൂടുതൽ വായിക്കൂ

07:08 PM (IST) Mar 26

കൊല്‍ക്കത്ത നൈറ്റ് റൈസേഴ്സിന് ടോസ്

ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍ ആദ്യം ബാറ്റ് ചെയ്യും 

06:33 PM (IST) Mar 26

ഗുവാഹത്തിയില്‍ ടോസ് ആരെ തുണയ്ക്കും?

ഐപിഎല്‍ 2025 സീസണില്‍ ആരാധകരെ ഇന്ന് കാത്തിരിക്കുന്നത് മറ്റൊരു ഹൈ-സ്കോര്‍ ഗെയിമോ? 


More Trending News