
ജയ്പൂര്‍: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഗ്രൗണ്ടിലെ ഈര്‍പ്പം കണക്കിലെടുത്താണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് രാജസ്ഥാൻ നായകൻ റിയാൻ പരാഗ് പറഞ്ഞു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. വാനിന്ദു ഹസറംഗയും അവസാന മത്സരത്തിൽ വിരലിന് പരിക്കേറ്റ സന്ദീപ് ശര്‍മ്മയും ഇന്ന് കളിക്കുന്നില്ല. പകരം കുമാര്‍ കാര്‍ത്തികേയയും ആകാശ് മധ്വാളുമാണ് ഇറങ്ങുക. ടോസ് ലഭിച്ചിരുന്നെങ്കിൽ ആദ്യം ബൗൾ ചെയ്യാനായിരുന്നു തീരുമാനമെന്ന് മുംബൈ നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യയും പറഞ്ഞു. മാറ്റങ്ങളില്ലാതെയാണ് മുംബൈ ഇന്നിറങ്ങുന്നത്.
പ്ലേയിംഗ് ഇലവൻ
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻഷി, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാൾ, ഫസൽഹഖ് ഫാറൂഖി
ഇംപാക്ട് സബ്സ്: കരൺ ശർമ്മ, രാജ് അംഗദ് ബാവ, റീസെ ടോപ്ലി, റോബിൻ മിൻസ്, സത്യനാരായണ രാജു.
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ്മ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, കോർബിൻ ബോഷ്, ട്രെൻഡ് ബോൾട്ട്, ദീപക് ചഹർ, ജസ്പ്രീത് ബുമ്ര
ഇംപാക്ട് സബ്സ്: ശുഭം ദുബെ, തുഷാർ ദേശ്പാണ്ഡെ, കുനാൽ സിംഗ് റാത്തോഡ്, യുധ്വിർ സിംഗ്, ക്വേന മഫാക.