ഐപിഎല്ലില്‍ നിന്ന് പുറത്തായി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടതോടെയാണ് ചെന്നൈയുടെ സാധ്യതകള്‍ അടഞ്ഞത്. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

12:03 AM (IST) May 01
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് തോല്‍വി.
10:18 PM (IST) Apr 30
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ഭേദപ്പെട്ട തുടക്കം. പവർപ്ലേയില്‍ 51 റണ്‍സ് നേടി. പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നഷ്ടമായി
10:02 PM (IST) Apr 30
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 191 റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധ സെഞ്ചുറി നേടിയ സാം കറന്റെ ഇന്നിങ്സാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. പഞ്ചാബിനായി യുസുവേന്ദ്ര ചഹല്‍ ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് വീഴ്ത്തി.
09:04 PM (IST) Apr 30
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ആദ്യ വിക്കറ്റുകള്‍ നഷ്ടമായി.
07:48 PM (IST) Apr 30
ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.