ചെന്നൈയുടെ പെരിയപ്പയാകുമോ കൃഷ്ണപ്പ; ഐപിഎല്ലിലെ മോഹവിലയും റെക്കോര്‍ഡും

By Web TeamFirst Published Feb 18, 2021, 10:38 PM IST
Highlights

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മേടിക്കുന്ന അണ്‍കാപ്പ്ഡ് താരമായിരിക്കുകയാണ് ഗൗതം.
 

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ കൃഷ്ണപ്പ ഗൗതമിനെ 9.25 കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. കര്‍ണാടക ഓള്‍റൗണ്ടറായ ഗൗതമിന് ഇത്രയും തുക കിട്ടുമെന്ന് പലരും കരുതിയിരുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നാണ് താരം സിഎസ്‌കെയിലെത്തുന്നത്. 20 ലക്ഷം മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അവിടെ നിന്നാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ ഗൗതമിന് ഇത്രയും തുക കിട്ടിയത്. ഇതോടെ ഒരു റെക്കോഡും താരത്തെ തേടിയെത്തി.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മേടിക്കുന്ന അണ്‍കാപ്പ്ഡ് താരമായിരിക്കുകയാണ് ഗൗതം. 32കാരനായ ഗൗതമിന് ഹര്‍ഭജനുണ്ടാക്കിയ വിടവ് നികത്താനാവുമെന്നാണ് വിലയിരുത്തല്‍. 24 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗൗതം 186 റണ്‍സ് നേടിയിട്ടുണ്ട്. 33 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 13 വിക്കറ്റും താരം നേടിയിട്ടുണ്ട്. 2017ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

എന്നാല്‍ അടുത്ത സീസണില്‍ താരത്തെ മുംബൈ ഒഴിവാക്കി. അടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലായിരുന്നു ഗൗതം. ആദ്യ മത്സരത്തിന് ശേഷം രാജസ്ഥാന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി ഗൗതം. ബാറ്റുകൊണ്ടും പന്തും മികച്ച പ്രകടനം പുറത്തെടുത്ത താരം രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ വിശ്വസ്തനായി. 

എന്നാല്‍ 2019ല്‍ ഇതേ പ്രകടനം പുറത്തെടുക്കാന്‍ ഗൗതമിനായില്ല. ഇതോടെ താരത്തെ രാജസ്ഥാന്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. അടുത്ത സീസണിലാണ് ഗൗതം പഞ്ചാബിലെത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ കളിച്ചെങ്കിലും പിന്നീട് മോശം പ്രകടനത്തെ തുടര്‍ന്ന് അവസരം ലഭിച്ചതുമില്ല. ഇതോടെയാണ് താരത്തെ പഞ്ചാബ് ഒഴിവാക്കുന്നത്.
 

click me!