IPL Auction 2022 : രണ്ടാംദിന താരലേലം തുടങ്ങി; അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയില്‍, വമ്പന്‍മാരെ ആര്‍ക്കുംവേണ്ട!

Published : Feb 13, 2022, 12:29 PM ISTUpdated : Feb 13, 2022, 12:31 PM IST
IPL Auction 2022 : രണ്ടാംദിന താരലേലം തുടങ്ങി; അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയില്‍, വമ്പന്‍മാരെ ആര്‍ക്കുംവേണ്ട!

Synopsis

അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022) അജിന്‍ക്യ രഹാനെയെ (Ajinkya Rahane) ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders). അതേസമയം ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാനാളുണ്ടായില്ല. 

ആകാംക്ഷ ശ്രീശാന്തില്‍

503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ് ശ്രീശാന്ത് ഐപിഎല്ലില്‍ തിരിച്ചെത്തുമോ എന്നതാണ് ഇന്നത്തെ വലിയ ആകാംക്ഷ. 

ഇതുവരെ താരം ഇഷാന്‍

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ തുകയ്‌ക്ക് നിലനിര്‍ത്തിയതാണ് ലേലത്തിന്‍റെ ആദ്യദിനം ശ്രദ്ധേയമായത്. ഇത്തവണ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായി 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മുംബൈ ഉറച്ചു തന്നെയായിരുന്നു. 

IPL Auction 2022 Live : താരലേലം രണ്ടാംദിനത്തില്‍; ഐപിഎല്ലിലേക്ക് തിരിച്ചുവരാന്‍ ശ്രീശാന്ത്, വഴിതുറക്കുമോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാന്‍ പുതിയ ഉപാധിവെച്ച് പാകിസ്ഥാൻ, ഉറപ്പു നല്‍കാതെ ഐസിസി