അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുനെ 30 ലക്ഷത്തിലാണ് മുംബൈ ടീമിലെത്തിച്ചത്.
- Home
- Sports
- Cricket
- IPL Auction 2022 Live : താരലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിഷ്ണു വിനോദ് തിരിച്ചെത്തി; ഇനി ഹൈദരാബാദിനൊപ്പം
IPL Auction 2022 Live : താരലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിഷ്ണു വിനോദ് തിരിച്ചെത്തി; ഇനി ഹൈദരാബാദിനൊപ്പം

മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ സഞ്ജു സാംസണ് നായകനായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്.
അര്‍ജുന്‍ മുംബൈയില്‍
കരുണ്‍ വീണ്ടും രാജസ്ഥാനില്‍
മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സില്‍. 1.4 കോടിക്കാണ് താരം ടീമിലെത്തിയത്. ആര്‍സിബി ശ്രമം നടത്തിയെങ്കിലും വില ഉയര്‍ന്നപ്പോള്‍ പിന്മാറി. 2014ലും തൊട്ടടുത്ത സീസണിലും താരം രാജസ്ഥാനായി കളിച്ചിരുന്നു.
സാഹ ഗുജറാത്തിനൊപ്പം
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജേഴ്‌സിയണിയും 1.9 കോടിക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യഘട്ടത്തില്‍ താരം തഴയപ്പെട്ടിരുന്നു.
രണ്ടാംവരവില്‍ വിഷ്ണു വിനോദും
ആദ്യഘട്ട ലേലത്തില്‍ ഫ്രാഞ്ചേസികള്‍ താല്‍പര്യം കാണിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷമാണ് ഹൈദരാബാദ് മുടക്കിയത്.
സാം ബില്ലിംഗ്‌സ് കൊല്‍ക്കത്തയില്‍
ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. പ്രാഥമിക ലേലത്തില്‍ താരത്തെ സ്വന്തമാക്കാന്‍ ആരും ഉണ്ടായിരുന്നില്ല. രണ്ട് കോടിക്കാണ് താരം കൊല്‍ക്കത്തിലെത്തിയത്.
ഷാക്കിബിനെ വേണ്ട
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനില്‍ ആരും താല്‍പര്യം കാണിച്ചില്ല. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
മില്ലര്‍ വീണ്ടും
മൂന്ന് കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ സ്വന്തമാക്കിയത്. ഒരു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാനവില
ഓസീസ് പേസറെ സ്വന്തമാക്കി ഹൈദരാബാദ്
ഷോണ്‍ അബോട്ട്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2.40 കോടി
എസ് മിഥുന് നിര്‍ഭാഗ്യം
എസ് മിഥുനെ സ്വന്തമാക്കാന്‍ പരിശ്രമിക്കാതെ ഫ്രാഞ്ചൈസികള്‍
സോളങ്കിയെ റാഞ്ചി ചെന്നൈ
പ്രശാന്ത് സോളങ്കി
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
1.20 കോടി
സര്‍പ്രൈസ് വിളിയുമായി പഞ്ചാബ്
വൈഭവ് അറോറ
പഞ്ചാബ് കിംഗ്‌സ്
2 കോടി
അത്ഭുത താരം, അത്ഭുത വില! ഞെട്ടിച്ച് മുംബൈ ഇന്ത്യന്‍സ്
ടിം ഡേവിഡ്
8.25 കോടി
മുംബൈ ഇന്ത്യന്‍സ്
സാന്‍റ്‌നര്‍ സിഎസ്‌കെയില്‍
മിച്ചല്‍ സാന്‍റ്‌നര്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
1.90 കോടി
റൊമേരിയോ ഷെഫേർഡിന് വന്‍വില
റൊമേരിയോ ഷെഫേർഡ്
സൺറൈസേഴ്‌സ് ഹൈദരാബാദ്
7.75 കോടി
ഇനി ആര്‍ച്ചര്‍-ബുമ്ര സഖ്യം
ജോഫ്ര ആര്‍ച്ചര്‍
മുംബൈ ഇന്ത്യന്‍സ്
8 കോടി
കോണ്‍വേ ചെന്നൈ വണ്ടിയില്‍
ഡെവൺ കോണ്‍വേ
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
1 കോടി
റോവ്‌മാന്‍ പവല്‍ ഡല്‍ഹിയിലേക്ക്
റോവ്‌മാന്‍ പവല്‍
ഡല്‍ഹി ക്യാപിറ്റല്‍സ്
2.8 കോടി
ഫിന്‍ അലന്‍ ആര്‍സിബിയില്‍
ഫിന്‍ അലന്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
80 ലക്ഷം
കരുണ്‍ നായരെ ആരുമെടുത്തില്ല
താരലേലത്തില്‍ കരുണ്‍ നായരെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതെ ഫ്രഞ്ചൈസികള്‍
യാഷ് ദയാലിന് ലോട്ടറി
യാഷ് ദയാല്‍
ഗുജറാത്ത് ടൈറ്റന്‍സ്
3.20 കോടി