IPL Auction 2022: അയാള്‍ ഏറെക്കുറെ കോലിയെപ്പോലെ, ബാംഗ്ലൂരിന്‍റെ ഭാവി നായകനെക്കുറിച്ച് വെറ്റോറി

Published : Feb 08, 2022, 08:22 PM IST
IPL Auction 2022: അയാള്‍ ഏറെക്കുറെ കോലിയെപ്പോലെ, ബാംഗ്ലൂരിന്‍റെ ഭാവി നായകനെക്കുറിച്ച് വെറ്റോറി

Synopsis

മാക്സ്‌വെല്ലിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയതുതന്നെ അയാളിലെ ക്യാപ്റ്റന്‍സി സാധ്യതകള്‍ കൂടി കണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടിയും അയാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഊര്‍ജ്ജസ്വലനായ നായകനാണ് മാക്സ്‌വെല്‍.

ബാംഗ്ലൂര്‍: ഐപിഎല്‍ താരലേലത്തിന്(IPL Auction) ടീമുകള്‍ ഒരുങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore (RCB)  വിരാട് കോലിയുടെ(Virat Kohli) പിന്‍ഗാമിയെക്കൂടി തേടുകയാണ്. കഴിഞ്ഞ സീസണൊടുവില്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച കോലിക്ക് പകരം ആരാകും ബാംഗ്ലൂരിനെ നയിക്കുക എന്ന ചോദ്യം ആരാധകരുടെ മനസില്‍ ഉയരുമ്പോള്‍ കോലിയുടെ പിന്‍ഗാമിയാവാന്‍ യോഗ്യനായ താരത്തെ നിര്‍ദേശിക്കുകയാണ് മുന്‍ താരമായ ഡാനിയേല്‍ വെറ്റോറി( Daniel Vettori).

ഈ സീസണില്‍ ബാംഗ്ലൂര്‍ നിലനിര്‍ത്തിയ ഗ്ലെന്‍ മാക്സ്‌വെല്ലാണ്(Glenn Maxwell) കോലിയുടെ പിന്‍ഗാമിയാവാന്‍ യോഗ്യനെന്ന് വെറ്റോറി ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നയിച്ച് പരിചയമുള്ള മാക്സ്‌വെല്ലിന് ഒരുപാട് കാര്യങ്ങളില്‍ കോലിയുമായി സമാനതകളുണ്ടെന്നും വെറ്റോറി വ്യക്തമാക്കി.

മാക്സ്‌വെല്ലിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയതുതന്നെ അയാളിലെ ക്യാപ്റ്റന്‍സി സാധ്യതകള്‍ കൂടി കണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടിയും അയാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഊര്‍ജ്ജസ്വലനായ നായകനാണ് മാക്സ്‌വെല്‍. കോലിയുടെ അത്രയും ഊര്‍ജ്ജം ഗ്രൗണ്ടില്‍ പ്രകടിപ്പിക്കാറില്ലെങ്കിലും പലകാര്യങ്ങളിലും കോലിയെ അനുസ്മരിപ്പിക്കാരുമുണ്ട്. മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തിയുള്ള കളിക്കാരന്‍ തന്നെയാണ് മാക്സ്‌വെല്‍-വെറ്റോറി പറഞ്ഞു.

ബാംഗ്ലൂരിന്‍റെ അടുത്ത നായകനെ തെരഞ്ഞെടുക്കുമ്പോള്‍ കോലിയുടെ അഭിപ്രായമാകും നിര്‍ണായകമാകുക. കോലി നല്‍കുന്ന ഉപദേശങ്ങള്‍ ബാംഗ്ലൂര്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നുറപ്പാണ്. പഞ്ചാബിന്‍റെ നായകനായി മായങ്കിനെ പരിഗണിക്കാവുന്നതാണ്. മായങ്കാണ് അവര്‍ക്ക് അനുയോജ്യന്‍. എന്നാല്‍ കണക്കുകളില്‍ കൂടുതല്‍ വിശ്വസിക്കുന്ന കൊല്‍ക്കത്ത പുതിയ നായകനെ കണ്ടെത്തേണ്ടിവരുമെന്നും വെറ്റോറി പറഞ്ഞു.

ഈ മാസം 12, 13 തീയതികളിലായി നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ 57 കോടി രൂപയാണ് ബാംഗ്ലൂരിന് കളിക്കാര്‍ക്കുവേണ്ടി പരമാവധി ചെലവഴിക്കാനാവുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ