IPL Auction 2022: അയാളെ തഴഞ്ഞതിന് ന്യായീകരണമില്ല, സൂപ്പര്‍ താരത്തെ ചെന്നൈ ഒഴിവാക്കിയതിനെതിരെ പത്താന്‍

Published : Feb 14, 2022, 05:17 PM IST
IPL Auction 2022: അയാളെ തഴഞ്ഞതിന് ന്യായീകരണമില്ല, സൂപ്പര്‍ താരത്തെ ചെന്നൈ ഒഴിവാക്കിയതിനെതിരെ പത്താന്‍

Synopsis

ക്രിസ് ഗെയ്‌ലിനെപ്പോലുള്ളവര്‍ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പത്താന്‍റെ പരാമര്‍ശം. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന നേടിയിരുന്നത്.

മുംബൈ: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍ താരം സുരേഷ് റെയ്നയെ(Suresh Raina) ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). 40 വയസുവരെ കളിക്കുന്ന വിദേശ താരങ്ങള്‍ ഉള്ള ഐപിഎല്ലില്‍ 35കാരനായ റെയ്നയെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് പത്താന്‍ പറഞ്ഞു.  ഒറ്റ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ റെയ്നയെ ഒഴിവാക്കിയത് ശരിയായില്ലെന്നും  ഏതെങ്കിലും ഒരു ഫ്രാഞ്ചൈസിക്കെങ്കിലും റെയ്നയെ ടീമിലെടുക്കാമായിരുന്നുവെന്നും പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിസ് ഗെയ്‌ലിനെപ്പോലുള്ളവര്‍ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പത്താന്‍റെ പരാമര്‍ശം. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന നേടിയിരുന്നത്. എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന അതിനുശേഷം ദുബായില്‍ നടന്ന ഐപിഎല്ലില്‍ കളിക്കാനായി എത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചുപോയിരുന്നു.

കഴിഞ്ഞ സീസണില്‍ കളിച്ചെങ്കിലും തിളങ്ങാന്‍ കഴിയാതിരുന്നത് ധോണി കഴിഞ്ഞാല്‍ ടീമില്‍ രണ്ടാമനായിരുന്ന റെയ്നക്ക് തിരിച്ചടിയായി. ഇന്നലെ അവസാനിച്ച താരലേലത്തില്‍ ആകെ 204 കളിക്കാരാണ് ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തത്. 67 വിദേശതാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 76 കളിക്കാരെയാണ് ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്