IPL Auction 2022: ക്രുനാലും ദീപക് ഹൂഡയും ഇനി ഭായി ഭായി, അടിച്ചുപിരിഞ്ഞ ഇരുവരും ലഖ്നൗ കുപ്പായത്തില്‍

Published : Feb 13, 2022, 03:28 PM IST
IPL Auction 2022: ക്രുനാലും ദീപക് ഹൂഡയും ഇനി ഭായി ഭായി, അടിച്ചുപിരിഞ്ഞ ഇരുവരും ലഖ്നൗ കുപ്പായത്തില്‍

Synopsis

ക്രുനാല്‍ സഹതാരങ്ങളുടെയും എതിര്‍ താരങ്ങളുടെയും മുന്നില്‍ വെച്ച് തന്നെ പരസ്യമായി അസഭ്യം പറഞ്ഞെന്നും ബറോഡ ടീമില്‍ കളിപ്പിക്കില്ലെന്ന്  ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ദീപക് ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷന് പരാതി നല്‍കുകയും ടൂര്‍ണമെന്റിനിടെ ടീം ഹോട്ടല്‍ വിടുകയും ചെയ്തിരുന്നു.

ബെംഗലൂരു: ഐപിഎല്‍ താരലേലത്തിന്‍റെ(IPL Auction 2022) ആദ്യ ദിനം കോടികള്‍ മാറി മറിഞ്ഞപ്പോഴും ആരാധകരില്‍ ആകാംക്ഷയും അതേസയും കൗതുകവും ജനിപ്പിച്ച രണ്ട് താരലേലങ്ങളുണ്ടായിരുന്നു. ആര്‍ അശ്വിനും ജോസ് ബട്‌ലറും ഒരു ടീമില്‍ കളിക്കാന്‍ പോകുന്നു എന്നതും ബറോഡ ടീമില്‍ പോരെടുത്തതിന്‍റെ പേരില്‍ ടീം തന്നെ വിട്ട ദീപക് ഹൂഡയും(Deepak Hooda) ക്രുനാല്‍ പാണ്ഡ്യയും(Krunal Pandya) ലഖ്നൗ കുപ്പാത്തില്‍ കളിക്കാനിറങ്ങുന്നു എന്നതുമാണത്.

ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ വിവാദ നായകനായ അശ്വിന്‍ ടീമിലെത്തിയതിനോട് ബട്‌ലര്‍ രസകരമായാണ് പ്രതികരിച്ചതെങ്കിലും ഒരുമിച്ച് വീണ്ടും കളിക്കേണ്ടി വരുന്നതിനെക്കുറിച്ച് ദീപക് ഹൂഡയോ ക്രുനാല്‍ പാണ്ഡ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാദ്യം നടന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിനിടെ ബറോഡ താരമായിരുന്ന ദീപക് ഹൂഡയും ക്യാപ്റ്റനായിരുന്ന ക്രുനാലുമായുണ്ടായ തര്‍ക്കങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ക്രുനാല്‍ സഹതാരങ്ങളുടെയും എതിര്‍ താരങ്ങളുടെയും മുന്നില്‍ വെച്ച് തന്നെ പരസ്യമായി അസഭ്യം പറഞ്ഞെന്നും ബറോഡ ടീമില്‍ കളിപ്പിക്കില്ലെന്ന്  ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ദീപക് ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷന് പരാതി നല്‍കുകയും ടൂര്‍ണമെന്റിനിടെ ടീം ഹോട്ടല്‍ വിടുകയും ചെയ്തിരുന്നു. പിന്നീട് ബറോഡ ടീം വിട്ട ഹൂഡ ഈ സീസണില്‍ രാജസ്ഥാനുവേണ്ടിയാണ് കളിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനം ബറോഡയുടെ ക്യാപ്റ്റന്‍ സ്ഥാനം ക്രുനാലും രാജിവെച്ചിരുന്നു. ഐപിഎല്‍ താരലേലത്തില്‍ മുംബൈ കൈവിട്ട ക്രുനാലിനെ സ്വന്തമാക്കാനായി ക്രുനാലിന്‍റെ സഹോദരന്‍ നായകനായ ഗുജറാത്ത് ടൈറ്റന്‍സ് അവസാനം വരെ രംഗത്തുണ്ടായിരുന്നെങ്കിലും 8 കോടി രൂപക്ക് ക്രുനാലിനെ ലഖ്നൗ സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്