
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022) യുവപേസര്‍ ചേതന്‍ സക്കരിയയെ (Chetan Sakariya) 4.2 കോടി രൂപയ്‌ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). ചേതനെ തിരികെയെത്തിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) കിണഞ്ഞ് പരിശ്രമിച്ചിരുന്നു. 23 വയസ് മാത്രമുള്ള ഇടംകൈയന്‍ പേസറായ ചേതന്‍ സക്കരിയ ഐപിഎല്ലില്‍ (IPL) 14 മത്സരങ്ങളില്‍ അത്രതന്നെ വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു മത്സരം കളിച്ചു.
താരലേലത്തിന്‍റെ രണ്ടാംദിനമായ ഇന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണിനായി 11.50 കോടി രൂപ മുടക്കിയ പഞ്ചാബ് കിംഗ്‌സാണ് ശ്രദ്ധേയം. വാശിയേറിയ ലേലത്തിലാണ് പഞ്ചാബ് വെടിക്കെട്ട് വീരനെ പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. അതേസമയം ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാനാളുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!