ഐപിഎല്‍ ലേലം: റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം

Published : Nov 06, 2024, 10:31 AM IST
ഐപിഎല്‍ ലേലം: റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം

Synopsis

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുംബൈ: ഐപിഎല്‍ താരലേലത്തിന്‍റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട് കോടി രൂപയാണ് അടിസ്ഥാനവില. രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത ആര്‍ അശ്വിനും യുസ്‌‌വേന്ദ്ര ചാഹലും രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.5 കോടി നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനും രണ്ട് കോടിയാണ് അടിസ്ഥാന വില. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിരമിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.25 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് ആന്‍ഡേഴ്സണ്‍. കരിയറില്‍ ഇതുവരെ ആന്‍ഡേഴ്സണ്‍ ഐപിഎല്‍ കളിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാക്കും സര്‍ഫറാസ് ഖാനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

രഞ്ജി ട്രോഫി: ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് നിര്‍ണായക ടോസ്, ടീമില്‍ ഒരു മാറ്റം; മത്സരത്തിന് മഴ ഭീഷണി

രണ്ട് കോടി രൂപ അടിസ്ഥാന വിലയുളള മറ്റ് ഇന്ത്യൻ താരങ്ങള്‍ ഇവരാണ്. ഖലീൽ അഹമ്മദ്, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, അവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ടി നടരാജൻ, ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഐപിഎല്‍ മെഗാ താരലേലം; തീയതിയും വേദിയും കുറിച്ചു; ലേലത്തിനെത്തുക 1574 താരങ്ങള്‍

ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യൻ നഗരമായ ജിദ്ദയിലാണ് ഐപിഎല്‍ മെഗാ താരലേലം നടക്കുക. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിദേശത്ത് ഐപിഎല്‍ താരലേലം നടക്കുന്നത്. ജിദ്ദയിലെ അബാദി അൽ ജോഹർ അരീന(ബെഞ്ച്‌മാര്‍ക്ക് അരീന)യാണ് താലേലത്തിന് വേദിയാവുന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലായിരുന്നു താരലേലം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇത്രക്കൊക്കെ ചിരിക്കാനുണ്ടോ? സഞ്ജുവിന്റെ വീഴ്ച്ച ആഘോഷിച്ച് ഗാരി കേര്‍സ്റ്റണ്‍; വൈറല്‍ വീഡിയോ
സഞ്ജുവിനെ കയ്യൊഴിയില്ല, പാകിസ്ഥാനെതിരെ ഓപ്പണ്‍ ചെയ്യും; റിങ്കു സിംഗിന്റെ സ്ഥാനം തെറിക്കും, ഇന്ത്യയുടെ സാധ്യതാ ഇലവന്‍