ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ ജലന്ദര്‍, മൊഹാലി വേദികളിലാണ്‌ ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി ടൂര്‍ണമെന്റ്‌ നടക്കുക. ആതിഥേയരായ ഇന്ത്യക്ക്‌ പുറമെ, പാക്കിസ്ഥാന്‍, ചൈന, ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ ടീമുകള്‍ പങ്കെടുക്കും. അവസാന നിമിഷം പാക്കിസ്ഥാന്‍ പിന്‍മാറുകയാണെങ്കില്‍ ഒമാന്‍, ബംഗ്ലാദേശ്‌ ടീമുകളിലൊന്ന്‌ പങ്കെടുക്കും.

മൊഹാലി: ഒക്ടോബറില്‍ നടക്കുന്ന പുരുഷവിഭാഗം ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കിയില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തുമെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വിച്ഛേദിക്കപ്പെട്ടതാണെങ്കിലും, ഇന്ത്യന്‍ മണ്ണില്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന കായിക ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്‌ പങ്കെടുക്കുന്നതിന്‌ തടസമില്ലെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന്‌ ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്‌.

ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധവും ഇപ്പോഴില്ല. ക്രിക്കറ്റ്‌ പരമ്പരകള്‍ക്ക്‌ ഇപ്പോള്‍ അനുമതിയില്ലെന്ന്‌ മാത്രമല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ മേധാവിയില്‍ നിന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ട്രോഫികള്‍ പോലും സ്വീകരിക്കാറില്ല. അതേസമയം, ഒളിമ്പിക്‌ ചാര്‍ട്ടറിന്‌ അനുസൃതമായി ഇന്ത്യന്‍ കായിക മന്ത്രാലയം പാക്കിസ്ഥാനുമായുള്ള കായിക നയം വ്യക്തമാക്കിയിട്ടുണ്ട്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ക്ക്‌ മാത്രമാണ്‌ വിലക്കുള്ളത്‌. കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന കായിക ചാമ്പ്യന്‍ഷിപ്പുകളില്‍ പാക്കിസ്ഥാനുമായി വേദി പങ്കിടുന്നതില്‍ നിന്ന്‌ താരങ്ങളെ വിലക്കുകയോ, ഇന്ത്യയിലേക്ക്‌ വരുന്നതിന്‌ പാക്‌ ടീമിനെ വിലക്കുകയോ ചെയ്യില്ല. അതേസമയം, ഓപറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ജൂനിയര്‍ ലോകകപ്പ്‌ ഹോക്കിയില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീം തമിഴ്‌നാട്ടില്‍ എത്തിയിരുന്നില്ല.

ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ ജലന്ദര്‍, മൊഹാലി വേദികളിലാണ്‌ ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി ടൂര്‍ണമെന്റ്‌ നടക്കുക. ആതിഥേയരായ ഇന്ത്യക്ക്‌ പുറമെ, പാക്കിസ്ഥാന്‍, ചൈന, ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ ടീമുകള്‍ പങ്കെടുക്കും. അവസാന നിമിഷം പാക്കിസ്ഥാന്‍ പിന്‍മാറുകയാണെങ്കില്‍ ഒമാന്‍, ബംഗ്ലാദേശ്‌ ടീമുകളിലൊന്ന്‌ പങ്കെടുക്കും. 2023 ല്‍ ചെന്നൈയിലും 2024 ല്‍ ചൈനയിലെ ഹുലുന്‍ബ്യുറിലും നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കിയില്‍ ഇന്ത്യ ജേതാക്കളായിരുന്നു. പഞ്ചാബ്‌ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിലെ ലീഗ്‌ മത്സരങ്ങള്‍ ജലന്ദറിലും സെമി ഫൈനല്‍; ഫൈനല്‍ മത്സരങ്ങള്‍ മൊഹാലിയിലും നടക്കും. പഞ്ചാബ്‌ സംസ്ഥാനം ആദ്യമായിട്ടാണ്‌ ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കിക്ക്‌ വേദിയാകുന്നത്‌. അതുകൊണ്ടു തന്നെ, ടൂര്‍ണമെന്റ്‌ അവിസ്‌മരണീയമാക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മാന്‍ പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK