
അബുദാബി: ഐപിഎല്‍ താരലേലത്തിന് അബുദാബി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് 2.30 മുതലാണ്ആവേശകരമായ ലേലം ആരംഭിക്കുക. അതിനിടെ അടുത്ത ഐപിഎല്‍ മത്സരങ്ങളുടെ സാധ്യതാ തീയതികളും പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. മേയ് 31നാണ് ഫൈനല്‍. കിരീട പ്രതീക്ഷയിലെത്തുന്ന ടീമുകളുടെ ലേലത്തിന്റെ പദ്ധതികള്‍ വിശദമായി നോക്കാം.
മിനി ലേലത്തില്‍ ഏറ്റവും സമ്പന്നര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയ്ക്ക് താരലേലത്തില്‍ ബാക്കിയുള്ളത് 64.30 കോടി രൂപ. ആറ് വിദേശികള്‍ ഉള്‍പ്പടെ 13 താരങ്ങളെ സ്വന്തമാക്കാം. താരലേലത്തില്‍ കാമറൂണ്‍ ഗ്രീന്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, ജാമി സ്മിത്ത്, ജോണി ബെയര്‍സ്‌റ്റോ, കാര്‍ത്തിക് ശര്‍മ, മതീഷ പതിരാന, മാറ്റ് ഹെന്റി തുടങ്ങിയവരെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത ശ്രമിച്ചേക്കും. കുറഞ്ഞ വിലയ്ക്ക് വെങ്കടേഷ് അയ്യരെ വീണ്ടെടുക്കാനും കൊല്‍ക്കത്തയ്ക്ക് ആലചനയുണ്ട്.
താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത് 43.40കോടി രൂപ. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഒന്‍പതുപേരെ ലേലത്തില്‍ സ്വന്തമാക്കാം. സഞ്ജു സാസണ്‍, യുവതാരം ആയുഷ് മാത്രേ, ക്യാപറ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബേ, ഡിവാള്‍ഡ് ബ്രേവിസ്, എം എസ് ധോണി, ഉര്‍വിന്‍ പട്ടേല്‍, നൂര്‍ അഹമ്മദ് ,നേഥന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ടീമിലുണ്ട്. ലേലത്തില്‍ ഗ്രീന്‍, വെങ്കടേഷ്, ലിയാം ലിയാം ലിവിംഗ്സ്റ്റണ്‍, ജേസണ്‍ ഹോള്‍ഡര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ ചെന്നൈ ലക്ഷ്യമിടും.
ആര്‍സിബിക്ക് താരലേലത്തില്‍ ബാക്കിയുള്ളത് 16.40 കോടി രൂപ. രണ്ട് വിദേശികള്‍ ഉള്‍പ്പടെ എട്ട് താരങ്ങളെ ടീമിലെത്തിക്കാം. ലുംഗി എന്‍ഗിഡി, അല്‍സാരി ജോസഫ്, ടസ്‌കിന്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സര്‍ഫറാസ്, ദീപക് ഹൂഡ എന്നിവരെ ആര്‍സിബി ലക്ഷ്യമിടും. ഏറ്റവും കുറവ് പണമുള്ളത് മുംബൈ ഇന്ത്യന്‍സിനാണ്. ബാക്കിയുള്ളത് 2.75 കോടി രൂപ. ഒരുവിദേശി ഉള്‍പ്പടെ അഞ്ച് താരങ്ങളെ സ്വന്താമാക്കാം. ജോണി ബെയര്‍സ്‌റ്റോ, കുശാല്‍ മെന്‍ഡിസ്, ജാമി സ്മിത്ത്, ടീം സീഫെര്‍ട്ട് തുടങ്ങിയവരെ മുംബൈ ലക്ഷ്യമിടും
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരലേലത്തില്‍ ബാക്കിയുള്ളത് 22.95 കോടി രൂപ. നാല് വിദേശികള്‍ ഉള്‍പ്പടെ ആറ് താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാം. ഹോള്‍ഡര്‍, സല്‍മാന്‍ നിസാര്‍, അല്‍സാരി ജോസഫ്, വിയാല്‍ മള്‍ഡര്‍ തുടങ്ങിയ താരങ്ങളിലാണ് ലക്‌നൗവിന്റെ കണ്ണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 21.80 കോടി രൂപ. അഞ്ച് വിദേശികള്‍ ഉള്‍പ്പെട എട്ട് താരങ്ങളെ സ്വന്തമാക്കാം. ക്വിന്റണ്‍ ഡി കോക്ക്, പതും നിസ്സങ്ക, പതിരാന, ബെയര്‍സ്റ്റോ, മുസതഫിസുര്‍ എന്നിവരെ ലക്ഷ്യമിടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് താരലേലത്തില്‍ ബാക്കിയുള്ളത് 25.50 കോടി രൂപ. രണ്ട് വിദേശികള്‍ ഉള്‍പ്പടെ പത്ത് താരങ്ങളെ സ്വന്തമാക്കാം. അക്വിബ് നബി, ആകാശ് ദീപ്, അശോക് ശര്‍മ, മഹിപാല്‍ ലോംറോര്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ് ഹൈദരബാദിന്റെ ലക്ഷ്യം
ഗുജറാത്ത് ടൈറ്റന്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 12.90 കോടി രൂപ. നാല് വിദേശികള്‍ ഉള്‍പ്പെട അഞ്ച് താരങ്ങളെ സ്വന്തമാക്കാം. ഡേവിഡ് മില്ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മെന്‍ഡിസ്, ബെയര്‍സ്‌റ്റോ, ആഡം മില്‍നെ, ജേക്കബ് ഡഫി എന്നിവരെ ടീമിലെത്തിക്കാന്‍ ശ്രമിക്കും. പഞ്ചാബ് കിംഗ്‌സിന് ലേലത്തില്‍ ബാക്കിയുള്ളത് 11.50 കോടി രൂപ. രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പടെ നാല് താരങ്ങളെ സ്വന്തമാക്കാം. ഷായ് ഹോപ്പ്, ബെയര്‍സ്‌റ്റോ, മാറ്റ് ഹെന്റി, രാഹുല്‍ ചാഹര്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൊണ്ടുവരാന്‍ ശ്രമിക്കും. രാജസ്ഥാന്‍ റോയല്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 16.05 കോടി രൂപ. ഒരുവിദേശ താരം ഉള്‍പ്പടെ ഒന്‍പത് താരങ്ങളെ സ്വന്തമാക്കാം. ബിഷ്‌ണോയ്, ചാഹര്‍, വിഘ്‌നേഷ്, സല്‍മാന്‍ നിസാര്‍ തുടങ്ങിയരെ കൊണ്ടുവരാന്‍ ശ്രമിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!