ഐപിഎല്‍: സംപ്രേഷണവകാശത്തിലൂടെ സ്വന്തമാക്കിയ 48,390 കോടി ബിസിസിഐ എന്തു ചെയ്യും

Published : Jun 15, 2022, 06:17 PM IST
ഐപിഎല്‍: സംപ്രേഷണവകാശത്തിലൂടെ സ്വന്തമാക്കിയ 48,390 കോടി ബിസിസിഐ എന്തു ചെയ്യും

Synopsis

ഇത്രയും ഭീമന്‍ തുക ബിസിസിഐ എങ്ങനെയാണ് ടീമുകള്‍ക്കും കളിക്കാര്‍ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാമായി വീതംവെക്കുക എന്നത് ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയുള്ള കാര്യമാണ്.

മുംബൈ: അടുത്ത അ‍ഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശം(IPL Media Rights) വിറ്റതിലൂടെ ബിസിസിഐയുടെ(BCCI) കൈയിലെത്തിയത് 48,390 കോടി രൂപയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ ഐപിഎല്ലില്‍ കളിക്കുന്ന ഓരോ മത്സരത്തിനും ബിസിസിഐക്ക് ലഭിക്കുക 118.02 കോടി രൂപ. ഇതോടെ ലോകത്തിലെ ഏറ്റവും സംപ്രേഷണമൂല്യമുള്ള രണ്ടാമത്തെ കായിക ടൂര്‍ണമെന്‍റെന്ന റെക്കോര്‍ഡും ഐപിഎല്ലിന് സ്വന്തമായി.

എന്നാല്‍ ഇത്രയും ഭീമന്‍ തുക ബിസിസിഐ എങ്ങനെയാണ് ടീമുകള്‍ക്കും കളിക്കാര്‍ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാമായി വീതംവെക്കുക എന്നത് ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയുള്ള കാര്യമാണ്. സംപ്രേഷണവകാശം വിറ്റതിലൂടെ ലഭിച്ച 48,390 കോടി രൂപയില്‍ പകുതി തുക ഐപിഎല്ലിന്‍റെ തുടക്കം മുതലുള്ള എട്ട് ഫ്രാഞ്ചൈസികള്‍ക്ക് തുല്യമായി വീതം വെക്കും. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കാണ് ഈ തുക ലഭിക്കുക.

e Date Actions ഒടുവില്‍ സ്ഥിരീകരണം, ഐപിഎല്ലിന്‍റെ ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാറിനും വയാകോമിനും

ഐപിഎല്ലില്‍ കഴിഞ്ഞ‌ സീസണ്‍ മുതല്‍ പുതുതായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനും സംപ്രേഷണവകാശം വിറ്റതിലൂടെ ലഭിച്ച തുകയുടെ വിഹിതം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എട്ട് ടീമുകള്‍ക്ക് തുല്യമായി വീതിക്കുമ്പോള്‍ ഓരോ ടീമിനും ഏകദേശം 3000 കോടി രൂപക്ക് അടുത്ത തുക ലഭിക്കും.

ബാക്കിയുള്ള 24, 195 കോടി രൂപ എന്തുചെയ്യുമെന്നതാണ് അടുത്ത ചോദ്യം. ഈ തുക കളിക്കാര്‍ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കുമാണ് ബിസിസിഐ നല്‍കുക. നേരത്തെയുള്ള ഫോര്‍മുല പ്രകാരം 24,195 കോടി രൂപയുടെ 26 ശതമാനം ആഭ്യന്തര, രാജ്യാന്തര കളിക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള 74 ശതമാനത്തില്‍ നാലു ശതമാനം ജീവനക്കാരുടെ ശമ്പളം നല്‍കാനായി മാറ്റിവെക്കും.

മുന്‍താരങ്ങളുടെ പെന്‍ഷന്‍ തുക ഇരട്ടിയാക്കി ബിസിസിഐ

ബാക്കി വരുന്ന 70 ശതമാനം സംസ്ഥാന അസോസിയേഷനുകള്‍ക്കിടയില്‍  വീതിച്ചു നല്‍കും. അതായത്, 24,195 കോടിയില്‍ ഏകദേശം 6290 കോടി കളിക്കാര്‍ക്കും ഏകദേശം 16,936 കോടി രൂപ ബിസിസിഐയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്കും ലഭിക്കും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ
'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ