IPL Retention : ധോണി, കോലി രോഹിത്, സഞ്ജു എന്നിവര്‍ തുടരും, ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

By Web TeamFirst Published Nov 29, 2021, 11:29 PM IST
Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി.

ചെന്നൈ: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി(MS Dhoni) ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) നിലനിര്‍ത്തിയെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ(Ravindra Jadeja), റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad), മൊയീന്‍ അലി(Moeen Ali.) എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും(Virat Kohli) ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(Glenn Maxwell) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. സ്പിന്നര്‍ സുനില്‍ നരെയ്ന്‍(Sunil Narine), ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍(Andre Russell), ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍(Venkatesh Iyer), മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി(Varun Chakravarthy) എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(Rohit Sharma) പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയെയുമാണ്(Jasprit Bumrah) നിലനിര്‍ത്തിയത്. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ(Kane Williamson) മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സാകട്ടെ ക്യാപ്റ്റന്‍ റിഷഭ് പന്ത്(Rishabh Pant), ഓപ്പണര്‍ പൃഥ്വി ഷാ(Prithvi Shaw), അക്സര്‍ പട്ടേല്‍( Axar Patel), ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്യ(Anrich Nortje) എന്നിവരെ നിലനിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സാകട്ടെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ(Sanju Samson) മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വന്നിട്ടില്ല. ചൊവ്വാഴ്ച രാത്രി 12മണിക്ക് മുമ്പാണ് നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമപട്ടിക നല്‍കേണ്ടത് എന്നതിനാല്‍ ഈ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്.

പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.

click me!