ഐപിഎല്‍ മിനി താരലേലം ഡിസംബറില്‍ ബെംഗലൂരുവില്‍

Published : Oct 16, 2022, 06:04 PM IST
ഐപിഎല്‍ മിനി താരലേലം ഡിസംബറില്‍ ബെംഗലൂരുവില്‍

Synopsis

നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക.

മുംബൈ: അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് ബെംഗലൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന രീതിയിലായിരിക്കും താരലേലം സംഘടിപ്പിക്കുക.

അതേസമയം, ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗമാവും ലേലത്തിന്‍റെ അന്തിമ തീയതി തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 90 കോടി രൂപയായി നിശ്ചയിച്ചിരുന്നു.

ശ്രീലങ്കയെ അട്ടിമറിച്ച നമീബിയ സൂപ്പര്‍ 12ല്‍ ഇന്ത്യക്ക് തന്നത് മുട്ടന്‍ പണി

നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക. രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ട് ലേലത്തിനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

കഴിഞ്ഞ സീസണില്‍ ചെന്നൈ നായകനാക്കുകയും പിന്നീട് നായകസ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തശേഷം ടീം മാനേജ്മെന്‍റുമായി ജഡേജ അത്ര രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ ചെന്നൈയിലെത്തിയ ജഡേജ പിന്നീട് അവരുടെ വിശ്വസ്ത താരമായിരുന്നു. കൊവിഡ് ഇടവേളക്കുശഷം ഇത്തവണ ഹോം-എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ടി20 ലോകകപ്പ്: ആവേശപ്പോരിനൊടുവില്‍ യുഎഇ പൊരുതി വീണു; നെതര്‍ലന്‍ഡ്സിന് മൂന്ന് വിക്കറ്റ് ജയം

ചെന്നൈയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുമെന്ന് പ്രഖ്യാപിച്ച എം എസ് ധോണിയുടെ അവസാന ഐപിഎല്‍ കൂടിയാവും അടുത്ത തവണത്തേത്. അതുകൊണ്ടുതന്നെ 2024 സീസണിലേക്ക് പുതിയ നായകനെ കണ്ടെത്തുക എന്നതുകൂടി ചെന്നൈക്ക് മുന്നിലെ ലക്ഷ്യമാണ്. മാര്‍ച്ച് അവസാന വാരമായിരിക്കും ഐപിഎല്‍ സീസണ്‍ തുടങ്ങുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍