Asianet News MalayalamAsianet News Malayalam

ശ്രീലങ്കയെ അട്ടിമറിച്ച നമീബിയ സൂപ്പര്‍ 12ല്‍ ഇന്ത്യക്ക് തന്നത് മുട്ടന്‍ പണി

യുഎഇക്കും നെതര്‍ലന്‍ഡ്സിനുമെതിരെയാണ് നമീബിയയുടെയും ശ്രീലങ്കയുടെയും ഇനിയുള്ള മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ യുഎഇയെ അവസാന ഓവറില്‍ തോല്‍പ്പിച്ചെങ്കിലും നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ നമീബിയയെക്കാള്‍ ഏറെ പുറകിലാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്സിനെയും യുഎഇയെും തോല്‍പ്പിച്ചാല്‍ അവര്‍ സൂപ്പര്‍ 12 ഉറപ്പിക്കും.

 

T20 World Cup: Sri Lanka's defeat against Namibia will be a setback for India in super 12
Author
First Published Oct 16, 2022, 5:30 PM IST

ഗീലോങ്: സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നപ്പോള്‍ സൂപ്പര്‍ 12 റൗണ്ടില്‍ ശരിക്കും പണി കിട്ടുക ഇന്ത്യക്കെന്ന് വിലയിരുത്തലുകള്‍. നമീബിയയോട് തോറ്റെങ്കിലും ശ്രീലങ്കക്ക് ഇനിയും സൂപ്പര്‍ 12ല്‍ എത്താന്‍ സാധ്യതകള്‍ ബാക്കിയുണ്ട്. നമീബിയക്കും സൂപ്പര്‍ 12 യോഗ്യതക്ക് ഒരു ജയം കൂടി മതിയാവും. ലങ്കക്കെതിരെ നേടിയ 55 റണ്‍സിന്‍റെ ജയം മികച്ച നെറ്റ് റണ്‍റേറ്റ് അവര്‍ക്ക് ഉറപ്പു നല്‍കുന്നു.

യുഎഇക്കും നെതര്‍ലന്‍ഡ്സിനുമെതിരെയാണ് നമീബിയയുടെയും ശ്രീലങ്കയുടെയും ഇനിയുള്ള മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ യുഎഇയെ അവസാന ഓവറില്‍ തോല്‍പ്പിച്ചെങ്കിലും നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ നമീബിയയെക്കാള്‍ ഏറെ പുറകിലാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്സിനെയും യുഎഇയെും തോല്‍പ്പിച്ചാല്‍ അവര്‍ സൂപ്പര്‍ 12 ഉറപ്പിക്കും.

അതേസമയം, ശ്രീലങ്കക്കെതിരെ ആവര്‍ത്തിച്ച പ്രകടനം നെതര്‍ലന്‍ഡ്സിനെതിരെയും യുഎഇക്കെതിരെയും നമീബിയ പുറത്തെടുത്താല്‍ അവരാകും ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാര്‍. ഇനി ശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്ന് ജയിച്ചാലും രണ്ട് ജയങ്ങളുമായി സൂപ്പര്‍ 12ല്‍ നമീബിയക്ക് എത്താനാവും. അപ്പോഴും ലങ്കക്കെതിരെ നേടിയ 55 റണ്‍സ് ജയം നെറ്റ് റണ്‍റേറ്റില്‍ അവരെ ലങ്കയെക്കാള്‍ മുന്നിലെത്തിക്കുകയും ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കുകയും ചെയ്യും. അല്ലെങ്കില്‍ ലങ്ക നെതര്‍ലന്‍ഡ്സിനെയും യുഎഇയെയും വന്‍ മാര്‍ജിനില്‍ മറികടക്കണം.

തോല്‍വിക്ക് പിന്നാലെ ലങ്കക്ക് അടുത്ത തിരിച്ചടി, യുവ പേസര്‍ പരിക്കേറ്റ് പുറത്ത്

ഇന്ത്യക്ക് വരുന്ന പണി

ലോകകപ്പ് മത്സരക്രമമനുസരിച്ച് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരുമാണ് ഇന്ത്യയുള്‍പ്പെടുന്ന സൂപ്പര്‍ 12 ഗ്രൂപ്പിലേക്ക് മുന്നേറേണ്ടത്. ഈ സാഹചര്യത്തില്‍ ശ്രീലങ്ക ഗ്രൂപ്പില്‍ രണ്ടാമതാകുകയും ബി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളാകുകയും ചെയ്താല്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനും പുറമെ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും കൂടി എത്തുന്ന മരണഗ്രൂപ്പായി ഇന്ത്യയുടെ ഗ്രൂപ്പ് രണ്ട് മാറും.

മുഷ്‌താഖ് അലി ടി20: ഫിനിഷറാവാതെ സഞ്ജു സാംസണ്‍; കേരളത്തിന് ആദ്യ തോല്‍വി

ഈ ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലെത്തുക. ദക്ഷിണാഫ്രിക്കക്കും പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറമെ ടി20 ക്രിക്കറ്റില്‍ തങ്ങളുടേതായ ദിവസം ഏത് വമ്പന്‍മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള ലങ്കയും വെസ്റ്റ് ഇന്‍ഡീസും കൂടി ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയാല്‍ കാര്യങ്ങള്‍ കടുപ്പമാകും. മറുവശത്ത് നമീബിയയെയും സിംബാബ്‌വെയുമാകും ഗ്രൂപ്പ് ഒന്നില്‍ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും അഫ്ഗാനുമൊപ്പം സൂപ്പര്‍ 12ല്‍ എത്തുക. ഇന്ന് തോറ്റത് ലങ്കയാണെങ്കിലും സൂപ്പര്‍ 12ല്‍ ഇന്ത്യക്ക് ഒന്നൊന്നര പണി കാത്തിരിക്കുന്നു എന്ന് ചുരുക്കം.

Follow Us:
Download App:
  • android
  • ios