ഓറഞ്ച് ക്യാപ്പിനുള്ള പോര് മാറ്റമില്ലാതെ തുടരുന്നു! ആദ്യ പത്തില്‍ ചെന്നൈ, ഹൈദരാബാദ് താരങ്ങളില്ല

Published : Apr 26, 2025, 10:49 AM IST
ഓറഞ്ച് ക്യാപ്പിനുള്ള പോര് മാറ്റമില്ലാതെ തുടരുന്നു! ആദ്യ പത്തില്‍ ചെന്നൈ, ഹൈദരാബാദ് താരങ്ങളില്ല

Synopsis

ഐപിഎല്‍ 2023 സീസണിലെ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റമില്ല. സായ് സുദര്‍ശന്‍ ഒന്നാമതും വിരാട് കോലി രണ്ടാമതുമാണ്. നിക്കോളാസ് പൂരാനാണ് മൂന്നാമത്.

ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഉണ്ടായിരുന്നെങ്കിലും ഇരു ടീമിലെ താരങ്ങള്‍ക്കും ആദ്യ പത്തിലെത്താന്‍ സാധിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 417 റണ്‍സാണ് സായ് നേടിയത്. 52.12 ശരാശരിയുണ്ട് സായിക്ക്. സ്‌ട്രൈക്ക് റേറ്റ് 152.19. കടുത്ത വെല്ലുവിളിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്. 9 മത്സരങ്ങളില്‍ നിന്ന് 65.33 ശരാശരിയില്‍ 392 റണ്‍സുമായി രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ കോലി 42 പന്തില്‍ 70 റണ്‍സെടുത്താണ് മടങ്ങിയത്. 32 പന്തില്‍ നിന്നാണ് കോലി രാജസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി കുറിച്ചത്. 8 ബൗണ്ടറിയും 2 സിക്‌സും അടങ്ങുന്ന ക്ലാസിക് ഇന്നിംഗ്‌സ്. ഈ ഐപിഎല്‍ സീസണിലെ അഞ്ചാമത്തെ അര്‍ധ സെഞ്ച്വറിയാണ് കോലി നേടിയത്. 9 മത്സരങ്ങളില്‍ നിന്ന് 47.12 ശരാശരിയില്‍ 377 റണ്‍സ് നേടിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നിക്കോളാസ് പൂരാനാണ് കോലിയ്ക്ക് പിന്നില്‍ മൂന്നാമത്. 

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 9 മത്സരങ്ങളില്‍ നിന്ന് 62.16 ശരാശരിയില്‍ 377 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. 8 മത്സരങ്ങളില്‍ നിന്ന് 71.20 ശരാശരിയില്‍ 356 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലര്‍ അഞ്ചാം സ്ഥാനത്തുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാളാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആറാമത്. ഒമ്പത് മത്സരങ്ങള്‍ കളിച്ച ജയ്‌സ്വാളും 356 റണ്‍സാണ് നേടിയത്. 39.56 ശരാശരി. 148.95 സ്‌ട്രൈക്ക് റേറ്റ്. 

ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു! ഹൈദരാബാദിന് ഇനിയും സാധ്യത, പോയിന്റ് പട്ടിക

മിച്ചല്‍ മാര്‍ഷ് (344), എയ്ഡന്‍ മാര്‍ക്രം (326), കെ എല്‍ രാഹുല്‍ (323), ശുഭ്മാന്‍ ഗില്‍ (305) എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. ഹെന്റിച്ച് ക്ലാസന്‍ (288), അജിന്‍ക്യ രഹാനെ (271), ശ്രേയസ് അയ്യര്‍ (263), ട്രാവിസ് ഹെഡ് (261), പ്രിയാന്‍ഷ് ആര്യ (254) എന്നിവര്‍ 11 മുതല്‍ 15 വരെയുള്ള സ്ഥാനങ്ങളിലുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്