ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനി കാര്യങ്ങള്‍ ദുഷ്‌കരം; പോയിന്‍റ് പട്ടികയില്‍ സ്ഥാനം മാറാതെ പഞ്ചാബ്

Published : May 08, 2025, 11:42 PM IST
ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനി കാര്യങ്ങള്‍ ദുഷ്‌കരം; പോയിന്‍റ് പട്ടികയില്‍ സ്ഥാനം മാറാതെ പഞ്ചാബ്

Synopsis

ഡല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബ് കിംഗ്‌സിനും ഇടയിലെ മത്സരം ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പോയിന്റ് പട്ടികയിൽ മാറ്റമില്ല.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടിക മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ മത്സരത്തില്‍ ഒരുവരും ഒരോ പോയിന്റ് പങ്കിട്ടു. ഇതോടെ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ 16 പോയിന്റാണ് അവര്‍ക്ക്. ഡല്‍ഹി അഞ്ചാമതാണ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റുണ്ട്. എന്നാല്‍ ഡല്‍ഹിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമാവില്ലെന്ന് ഉറപ്പാണ്. ഐപിഎല്ലില്‍ ലീഗ് ഘട്ടത്തില്‍ 12 മത്സരങ്ങള്‍ കൂടി അവശേഷിക്കെ ഇതുവരെ ഒരു ടീമുപോലും പ്ലേ ഓഫ് യോഗ്യത നേടിയിട്ടില്ല. 

ഏഴ് ടീമുകള്‍ ഇപ്പോഴും പ്ലേ ഓഫില്‍ എത്താനായുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലെ രണ്ട് വിക്കറ്റിന്റെ തോല്‍വി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയായി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് നിലവില്‍ 11 പോയിന്റ് മാത്രമേയുള്ളൂ. രണ്ട് മത്സരങ്ങള്‍ കൂടി മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ഇനി അവശേഷിക്കുന്നത്. രണ്ടും എവേ മത്സരങ്ങളായതിനാല്‍ വിജയം അത്ര എളുപ്പമാകില്ല. 

രണ്ട് മത്സരങ്ങളില്‍ വിജയിച്ചാലും കൊല്‍ക്കത്തയ്ക്ക് പരമാവധി 15 പോയിന്റാണ് നേടാനാകുക. ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇതിനകം 16 പോയിന്റുകള്‍ വീതം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, പഞ്ചാബ് കിംഗ്സിന് ഇനി മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതിനോടകം തന്നെ 15 പോയിന്റുകള്‍ നേടുകയും ചെയ്തു. 

ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് നിലയില്‍ മുന്നേറുകയും കൊല്‍ക്കത്ത രണ്ട് മത്സരങ്ങളില്‍ വിജയിക്കുകയും മുംബൈ ഇന്ത്യന്‍സ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ തോറ്റ് 14 പോയിന്റില്‍ തുടരുകയും ചെയ്താല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടാനാകൂ. അങ്ങനെയെങ്കില്‍ കൊല്‍ക്കത്തയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സിനും 15 പോയിന്റുകള്‍ വീതം ലഭിക്കും. നെറ്റ് റണ്‍ റേറ്റ് അനുസരിച്ച് പ്ലേ ഓഫിനുള്ള നാലാമത്തെ ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുകയും ചെയ്യും. 

PREV
Read more Articles on
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം