
സിഡ്നി ഐപിഎല്ലിൽ കേരളത്തിൽ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയുടെ താരങ്ങൾക്ക് ഇപ്പോഴും പ്രതിഫലത്തുക കിട്ടാനുണ്ടെന്ന് ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജ്. പ്രതിഫലത്തിന്റെ മുപ്പത്തിയഞ്ച് ശതമാനം ഇപ്പോഴും കിട്ടാനുണ്ടെന്നാണ് ഹോഡ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ പണം കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും ഓസീസ് താരം ബിസിസിഐയോട് ചോദിക്കുന്നു. ഹോഡ്ജ് 2010ൽ കൊച്ചി ടസ്കേഴ്സിനായി 14 കളിയിൽ 285 റൺസ് നേടിയിരുന്നു. രാഹുൽ ദ്രാവിഡ്, എസ്. ശ്രീശാന്ത്, മഹേല ജയവർധനെ, രവീന്ദ്ര ജഡേജ തുടങ്ങിയവരും കൊച്ചി ടസ്കേഴ്സ് താരങ്ങളായിരുന്നു.
2011ൽ ഐപിഎല്ലിൽ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച ബിസിസിഐ പൂനെ വാരിയേഴ്സിനൊപ്പം കൊച്ചി ടസ്കേഴ്സിനെയും ഐപിഎല്ലിന്റെ ഭാഗമാക്കുന്നത്. എന്നാൽ ആദ്യ സീസണുശേഷം ഉടമസ്ഥർ തമ്മിലുള്ള തർക്കം മൂലം ബിസിസിഐക്ക് നൽകേണ്ട ബാങ്ക് ഗ്യാരണ്ടി നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കി. ഇതിനെതിരെ കോടതിയെ സമീപിച്ച ടസ്കേഴ്സ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരത്തിനുള്ള അനുകൂല വിധി നേടിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!