ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 34 പന്തിൽ 64 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയറാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്.

കൊൽക്കത്ത: ടി20 ലോകകപ്പിൽ വിജയത്തുടക്കവുമായി വെസ്റ്റ് ഇൻഡീസ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെ 35 റൺസിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ഷിമ്രോൺ ഹെറ്റ്‌മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേർഡിന്‍രെ ഹാട്രിക് പ്രകടനവുമാണ് വിൻഡീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. വിന്‍ഡീസ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സ്കോട്‌ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 34 പന്തിൽ 64 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയറാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ ഷായ് ഹോപ്പും(19) ബ്രാൻഡൻ കിംഗും(35) ചേർന്ന് 54 റൺസിന്‍റെ മികച്ച തുടക്കം നൽകി. മധ്യനിരയിൽ ഷെർഫാൻ റൂഥർഫോർഡ്(13 പന്തില്‍ 26*), നായകൻ റോവ്‌മാൻ പവൽ(14 പന്തില്‍ 24) എന്നിവരും വിലപ്പെട്ട സംഭാവനകൾ നൽകി.

View post on Instagram

183 റൺസ് ലക്ഷ്യവുമായിറങ്ങിയ സ്കോട്ട്‌ലൻഡ് 18.5 ഓവറിൽ 147 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോട്ട്‌ലൻഡ് നിരയിൽ നായകൻ റിച്ചി ബെറിംഗ്ടൺ (42), ടോം ബ്രൂസ് (35) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. റൊമാരിയോ ഷെപ്പേർഡിന്‍റെ തീപ്പൊരി ബൗളിംഗാണ് സ്കോട്ട്‌ലൻഡിന്‍റെ നടുവൊടിച്ചത്. മാത്യു ക്രോസ്, മൈക്കൽ ലീസ്‌ക്, ഒലിവർ ഡേവിഡ്‌സൺ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ഷെപ്പേർഡ് ഹാട്രിക് പൂർത്തിയാക്കി. നാല് ഓവറിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഷെപ്പേർഡാണ് സ്കോട്ട്‌ലൻഡിന്‍റെ പതനം വേഗത്തിലാക്കിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹോൾഡർ, വെസ്റ്റ് ഇൻഡീസിനായി ടി20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ എന്ന നാഴികക്കല്ലും പിന്നിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക