ഐപിഎല്‍ യുഎഇയിലേക്ക്? തീരുമാനം അടുത്തയാഴ്ച കൂടുന്ന പ്രത്യേക യോഗത്തില്‍

By Web TeamFirst Published May 25, 2021, 10:20 PM IST
Highlights

മൂന്ന് ആഴ്ച്ചയ്ക്കിടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ബിസിസിഐയുടെ പ്ലാന്‍. ഒക്ടോബര്‍ ഒമ്പതിനോ പത്തിനോ ആയിരിക്കും ഫൈനല്‍ മത്സരം നടക്കുക. 31 മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്.
 

മുംബൈ: പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ 18 അല്ലെങ്കില്‍ തിയ്യതികളിലാണ് ടൂര്‍ണമെന്റ് പുനഃരാരംഭിക്കുക. എല്ലാദിവസവും രണ്ട് മത്സരങ്ങള്‍ നടക്കും. മൂന്ന് ആഴ്ച്ചയ്ക്കിടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ബിസിസിഐയുടെ പ്ലാന്‍. ഒക്ടോബര്‍ ഒമ്പതിനോ പത്തിനോ ആയിരിക്കും ഫൈനല്‍ മത്സരം നടക്കുക. 31 മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ നാലാം തിയ്യതിയാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ ഉപേഷിച്ചത്.

ഇക്കാര്യം അടുത്തയാഴ്ച കൂടുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി. അതേസമയം തന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും കൂടി പരിഗണിച്ചേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകു. സെപ്റ്റംബര്‍ 14നാണ് ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം അവസാനിക്കുന്നത്. ശേഷം ഇന്ത്യന്‍ ടീം യുഎഇയിലേക്ക് തിരിക്കും. ഇംഗ്ലണ്ട് താരങ്ങളും യുഎഇയിലെത്തും. അതുപോലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളും യുഎഇയിലേക്ക് വിമാനം കയറും. 

ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കേണ്ട ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പിന്മാറും. അതിനേക്കാള്‍ നല്ലത് ലോകോത്തര താരങ്ങള്‍ ഉള്‍പ്പെടുന്ന ഐപിഎല്ലാണ് മികച്ചതെന്നാണ് ബിസിസിഐയുടെ പക്ഷം.

click me!