മുഷ്ഫിഖുറിന് സെഞ്ചുറി; ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 247 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published May 25, 2021, 5:48 PM IST
Highlights

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് മുഷ്ഫിഖുര്‍ റഹീമിന്റെ (125) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മഹ്‌മുദുള്ള 41 റണ്‍സെടുത്തു. 
 

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് മുഷ്ഫിഖുര്‍ റഹീമിന്റെ (125) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മഹ്‌മുദുള്ള 41 റണ്‍സെടുത്തു. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വരാതെ സാധിച്ചപ്പോള്‍ ടീം 48.1 ഓവറില്‍ കൂടാരം കയറി. ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡ് 50 കടക്കുംമുമ്പ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (13), ലിറ്റണ്‍ ദാസ് (25), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ കൂടാരം കയറി. പിന്നീടെത്തിയ മുസദെക് ഹുസൈനും (10) പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് ഒത്തുചേര്‍ന്ന റഹീം- മഹ്‌മുദുള്ള സഖ്യമാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മഹ്‌മുദുള്ള മടങ്ങിയ ശേഷം ബംഗ്ലാദേശ് വാലറ്റത്തിന് ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. അഫിഫ് ഹുസൈന്‍ (10), മെഹിദി ഹസന്‍ (0), മുഹമ്മദ് സെയ്ഫുദ്ദീന്‍ (11), ഷൊറിഫുള്‍ ഇസ്ലാം (0), എന്നിവര്‍ വന്നത് പോലെ മടങ്ങി. 

ഇതിനിടെ റഹീം തന്റെ ഒമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. പത്ത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റഹീമിന്റെ ഇന്നിങ്‌സ്. ആദ്യ ഏകദിനത്തില്‍ റഹീം 84 റണ്‍സ് നേടിയിരുന്നു. ടീം 33 റണ്‍സിന് ജയിക്കുകയായിരുന്നു. സന്ധാകരന്‍, ചമീര എന്നിവര്‍ക്ക് പുറമെ ഇസുരു ഉഡാന രണ്ടും വാനിഡു ഹസരങ്ക ഒരു വിക്കറ്റും വീഴ്ത്തി. 

click me!