IRE vs IND : അവിശ്വസനീയ പ്രകടനം! പൊരുതിവീണെങ്കിലും അയർലന്‍ഡിന് റെക്കോർഡ്

Published : Jun 29, 2022, 10:11 AM ISTUpdated : Jun 29, 2022, 10:15 AM IST
IRE vs IND : അവിശ്വസനീയ പ്രകടനം! പൊരുതിവീണെങ്കിലും അയർലന്‍ഡിന് റെക്കോർഡ്

Synopsis

രാജ്യാന്തര ടി20യില്‍ അയർലന്‍ഡിന്‍റെ രണ്ടാമത്തെ ഉയർന്ന ടോട്ടലാണ് ഇന്നലെ ഡബ്ലിനിലെ സ്കോർ ബോർഡില്‍ എഴുതിച്ചേർക്കപ്പെട്ടത്

ഡബ്ലിന്‍: ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 225 എന്ന ഹിമാലയന്‍ സ്കോർ നേടുക, ചേസ് ചെയ്ത അയർലന്‍ഡ് ടീം തൊട്ടരികില്‍ 221 റണ്‍സ് വരെ പൊരുതിയെത്തുക. ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍(IRE vs IND 2nd T20I) അയർലന്‍ഡ് നാല് റണ്ണിന് തോറ്റെങ്കിലും പൊരുതിയാണ് കീഴടങ്ങിയത് എന്ന് അവർക്ക് അഭിമാനിക്കാം. ടി20 ക്രിക്കറ്റില്‍ ടീമിന്‍റെ റെക്കോർഡ് ബുക്കിലേക്ക് ഒരു നേട്ടം കൂടി എഴുതിച്ചേർത്താണ് അയർലന്‍ഡ് ടീം ഡബ്ലിനിലെ ദി വില്ലേജ് മൈതാനത്ത് നിന്ന് മടങ്ങിയത്. 

രാജ്യാന്തര ടി20യില്‍ അയർലന്‍ഡിന്‍റെ രണ്ടാമത്തെ ഉയർന്ന ടോട്ടലാണ് ഇന്നലെ ഡബ്ലിനിലെ സ്കോർ ബോർഡില്‍ എഴുതിച്ചേർക്കപ്പെട്ടത്. 226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്കെതിരെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 221 റണ്ണാണ് ആതിഥേയർ സ്വന്തമാക്കിയത്. 2013ല്‍ അബുദാബിയില്‍ അഫ്‍ഗാനിസ്ഥാനെതിരെ ഏഴ് വിക്കറ്റിന് 225 റണ്‍സ് കുറിച്ചതാണ് ടി20യില്‍ അയർലന്‍ഡിന്‍റെ ഉയർന്ന ടോട്ടല്‍. 2017ല്‍ സ്കോട്‍ലന്‍ഡിനെതിരെ ദുബായില്‍ ആറ് വിക്കറ്റിന് നേടി. 211 റണ്‍സാണ് മൂന്നാംസ്ഥാനത്ത്. 

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പകച്ചുനിൽക്കാതെ എല്ലാ മറന്ന് കളിച്ച് ഐറിഷ് പട ഒടുവിൽ വെറും നാല് റൺസിനാണ് കീഴടങ്ങിയത്. അയർലൻഡിനായി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി(37 പന്തില്‍ 60) അർധ സെഞ്ചുറി നേടി. പോൾ സ്റ്റെർലിം​ഗും(18 പന്തില്‍ 40), ജോർജ് ഡോക്റല്ലും(16 പന്തില്‍ 34*), മാർക്ക് അഡയറും(12 പന്തില്‍ 23*) മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു. സ്കോർ ഇന്ത്യ: 225/7 (20), അയർലൻഡ്: 221/5 (20). തകർപ്പന്‍ സെഞ്ചുറി നേടിയ ദീപക് ഹൂഡ കളിയിലേയും പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ദീപക് ഹൂഡ-സഞ്ജു സാംസണ്‍ വെടിക്കെട്ടില്‍ ഹിമാലയന്‍ സ്കോറിലെത്തുകയായിരുന്നു. അയർലന്‍ഡ് ബൗളർമാരെ നാലുപാടും പറത്തി രണ്ടാം വിക്കറ്റില്‍ 85 പന്തില്‍ 176 റണ്‍സാണ് ഹൂഡയും സഞ്ജുവും ചേർത്തത്. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും ചേർന്ന് ഡബ്ലിനില്‍ കുറിച്ച 176 റണ്‍സ്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡ് പഴങ്കഥയായി. 

സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തില്‍ 20 ഓവറില്‍ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോള്‍ മത്സരം നാല് റണ്‍സിന് ഇന്ത്യ വിജയിക്കുകയും പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്തു. അയർലന്‍ഡിന് 20 ഓവറില്‍ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. ഹൂഡ 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സ് നേടി. ഹൂഡയുടെ കന്നി രാജ്യാന്തര ശതകമാണിത്. സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും ഉള്‍പ്പടെ 77 റണ്‍സെടുത്തു. സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിലെ ഉയർന്ന സ്കോറാണിത്. 

'ഞാന്‍ നിങ്ങളുടെ വലിയ ആരാധകന്‍'; സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി