
ഡബ്ലിന്‍: അയര്‍ലന്‍ഡ് ഓള്‍ റൗണ്ട് ഇതിഹാസം കെവിന്‍ ഒബ്രീന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2006ല്‍ തുടങ്ങിയ കരിയറിനാണ് നീണ്ട 16 വര്‍ഷങ്ങള്‍ക്കുശേഷം 37കാരനായ ഒബ്രീന്‍ തിരശീലയിടുന്നത്. ട്വിറ്ററിലൂടെയാണ് ഒബ്രീനിന്‍റെ വിരമിക്കല്‍ പ്രസ്താവന.
ഇംഗ്ലണ്ടിനെ ഒറ്റക്ക് വീഴ്ത്തിയ ഒബ്രീന്‍
2007ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് അയര്‍ലന്‍ഡ് വരവറിയിച്ച ടീമില്‍ അംഗമായ ഒബ്രീന്‍ 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് ആരാധകരുടെ മനസില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നത്. ബംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 328 റണ്‍സടിച്ചെങ്കിലും 63 പന്തില്‍ 113 റണ്‍സടിച്ച ഒബ്രീനിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍ ഐറിഷ് പട മൂന്ന് വിക്കറ്റിന്‍റെ ഐതിഹാസിക ജയം സ്വന്തമാക്കി. ലോകകപ്പിലെ ഒരു ഐറിഷ് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകനങ്ങളിലൊന്നായി ഇപ്പോഴും ഇത് വിലയിരുത്തപ്പെടുന്നു.
2018ല്‍ സെലക്റ്റര്‍മാരുടെ തീരുമാനം രോഹിത്തിനെ ഏറെ വേദനിപ്പിച്ചു; സംഭവം വിവരിച്ച് ദിനേശ് കാര്‍ത്തിക്
ഒബ്രീനു പുറമെ വില്യം പോര്‍ട്ടര്‍ഫീല്‍ഡും എഡ് ജോയ്സും പോള്‍ സ്റ്റെര്‍ലിംഗും മാത്രമാണ് ഏകദിന ലോകകപ്പില്‍ അയര്‍ലന്‍ഡിനായി സെഞ്ചുറി നേടിയിട്ടുള്ളു. 2018ല്‍ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡിനായി പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് കളിച്ച ടീമിലും ഒബ്രീന്‍ അംഗമായിരുന്നു.
കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ ആണ് ഒബ്രീന്‍ അവസാനമായി അയര്‍ലന്‍ഡിനായി ടി20 ക്രിക്കറ്റില്‍ കളിച്ചത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 258 റണ്‍സും 153 ഏകദിനത്തില്‍ നിന്ന് 3619 റണ്‍സും 110 ടി20 മത്സരങ്ങളില്‍ നിന്ന് 1973 റണ്‍സും ഒബ്രീന്‍ നേടി. നാലു സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളുമാണ് ഒബ്രീനിന്‍റെ കരിയറിലെ നേട്ടം.
സൂക്ഷിക്കണം, രോഹിത്തിന് റണ്‍സിനോട് ആര്‍ത്തിയാണ്! പാകിസ്ഥാന്‍ ടീമിന് ഹസന്‍ അലിയുടെ മുന്നറിയിപ്പ്
ബാറ്റിംഗില്‍ മാത്രമല്ല ഓള്‍ റൗണ്ടര്‍ എന്ന നിലയിലും ഒബ്രീന്‍ തിളങ്ങി. കരിയറില്‍ 172 വിക്കറ്റുകള്‍ വീഴ്ത്തി ഒബ്രീനിന്‍ ആറു തവണ നാലു വിക്കറ്റ് വീതം വീഴ്ത്തി. പോള്‍ സ്റ്റെര്‍ലിംഗിനും വില്യം പോര്‍ട്ടര്‍ഫീല്‍ഡിനും ശേഷം അയര്‍ലന്‍ഡിനായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കൂടിയാണ് ഒബ്രീന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!