സൂക്ഷിക്കണം, രോഹിത്തിന് റണ്‍സിനോട് ആര്‍ത്തിയാണ്! പാകിസ്ഥാന്‍ ടീമിന് ഹസന്‍ അലിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Aug 16, 2022, 5:27 PM IST
Highlights

പാകിസ്ഥാന്‍ താരം ഹാസന്‍ അലി തന്നെ ഇക്കാര്യം പറയുന്നു. 2019 ഏകദിന ലോകകപ്പിലെ കാര്യമാണ് അലി വിവരിക്കുന്നത്. അന്ന് രോഹിത്തിനെതിരെ എവിടെ പന്തെറിയണമെന്ന് അറിയില്ലായിരുന്നുവെന്ന് അലി പറഞ്ഞു.

ഇസ്ലാമാബാദ്: ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റത് ഇതേ ഗ്രൗണ്ടിലായിരുന്നു. ആ പക ഇന്ത്യ ബാക്കിയുണ്ടാവും. എന്നാല്‍ ടീമാകെ മാറി. വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. പാകിസ്ഥാന്‍ ഏറെ ഭയക്കുന്ന താരം കൂടിയായിരിക്കും രോഹിത്.

പാകിസ്ഥാന്‍ താരം ഹാസന്‍ അലി തന്നെ ഇക്കാര്യം പറയുന്നു. 2019 ഏകദിന ലോകകപ്പിലെ കാര്യമാണ് അലി വിവരിക്കുന്നത്. അന്ന് രോഹിത്തിനെതിരെ എവിടെ പന്തെറിയണമെന്ന് അറിയില്ലായിരുന്നുവെന്ന് അലി പറഞ്ഞു. ''അന്ന് ഞങ്ങള്‍ക്കെതിരെ രോഹിത് സെഞ്ചുറി നേടിയിരുന്നു. സെഞ്ചുറി നേടിയിട്ടും അദ്ദേഹം ക്രീസില്‍ തുടര്‍ന്നു. സെഞ്ചുറി നേടിയില്ലേ, ഇനിയും നിനക്കെന്താണ് വേണ്ടതെന്ന് എനിക്കദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ചോദ്യം മനസില്‍ വെക്കുക മാത്രമാണുണ്ടായത്. 

2018ല്‍ സെലക്റ്റര്‍മാരുടെ തീരുമാനം രോഹിത്തിനെ ഏറെ വേദനിപ്പിച്ചു; സംഭവം വിവരിച്ച് ദിനേശ് കാര്‍ത്തിക്

എന്നാല്‍ അധികം വൈകാതെ രോഹിത് പുറത്തായി. രോഹിത്തിന്റെ വിക്കറ്റെടുക്കുക വളരെയേറെ പ്രയാസമുള്ള താരമാണ്. രോഹിത് ക്രീസിലുള്ള സമയത്തെല്ലാം ആധിയായിരുന്നു. എങ്ങനെ പുറത്താക്കണമെന്നോ എവിടെ പന്തെറിയണമെന്നോ ഒരു ധാരണയില്ലായുന്നു. കാരണം, ആ ലോകകപ്പില്‍ അദ്ദേഹം അത്രയും മികച്ച ഫോമിലായിരുന്നു.'' ഹാസന്‍ അലി പറഞ്ഞു. 
 
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ച് സെഞ്ചുറികളാണ് അടിച്ചെടുത്തത്. പാകിസ്താനെതിരായ മത്സരത്തില്‍ 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്.

വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ; ഐപിഎല്‍ സ്റ്റാർ ടീമിലേക്ക്

അലിക്ക് ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ഷഹീന്‍ അഫ്രീദി ടൂര്‍ണമെന്റില്‍ പിന്മാറാന്‍ സാധ്യതയേറെയാണ്്. അങ്ങനം സംഭവിച്ചില്‍ അലി തിരിച്ചെത്താനും സാധ്യതയുണ്ട്. മാത്രമല്ല, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം കഴിഞ്ഞ ദിവസം താരത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു.

click me!