ഇന്ത്യക്കെതിരായ ചരിത്രവിജയത്തിന് തൊട്ടുപിന്നാലെ അയർലൻഡ് കോച്ചിന്‍റെ രാജി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഹെൻറിച്ച് മലാൻ

Published : Jun 29, 2026, 04:02 PM IST
India vs Ireland

Synopsis

നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയവഴിയിൽ നയിച്ച ശേഷമാണ് 45-കാരനായ മലാന്‍റെ ഈ അപ്രതീക്ഷിത പടിയിറക്കം.

ബെൽഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ ടി20 പരമ്പര വിജയത്തിന്‍റെ ആഹ്ളാദത്തിനിടയിലും അയർലൻഡ് ക്രിക്കറ്റിൽ നാടകീയ നീക്കങ്ങൾ. ഇന്ത്യയെ 2-0 ന് തകർത്ത് ചരിത്ര പരമ്പര സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനം ഒഴിഞ്ഞു. നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയവഴിയിൽ നയിച്ച ശേഷമാണ് 45-കാരനായ മലാന്‍റെ ഈ അപ്രതീക്ഷിത പടിയിറക്കം.

2022-ലാണ് മലാൻ അയർലൻഡിന്റെ കോച്ചായി ചുമതലയേൽക്കുന്നത്. 2027 ആദ്യം വരെ അദ്ദേഹത്തിന് കരാറുണ്ടായിരുന്നുവെങ്കിലും, പുതിയൊരു കോച്ചിന് ടീമിനെ അടുത്ത ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറാക്കാൻ കൃത്യമായ സമയം ലഭിക്കുന്നതിനാണ് താൻ ഇപ്പോൾ പടിയിറങ്ങുന്നതെന്ന് മലാൻ വ്യക്തമാക്കി. ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ പുതിയ പരിശീലകന് ചുമതലയേൽക്കാൻ സാധിക്കും.

ഈ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് മലാന്‍ പറഞ്ഞു. മെൽബണിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രപരമായ ടി20 ലോകകപ്പ് വിജയം, അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ ആദ്യ ടെസ്റ്റ് വിജയം, ഒടുവിൽ ഇപ്പോൾ ഇന്ത്യക്കെതിരെ സ്വന്തമാക്കിയ ഈ ചരിത്ര ടി20 പരമ്പര വിജയം എന്നിവയെല്ലാം എന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നതാണ്. പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്മാരെ വീഴ്ത്താനും മൂന്ന് ടി20 ലോകകപ്പുകളിലേക്ക് നേരിട്ട് യോഗ്യത നേടാനും നമുക്ക് സാധിച്ചു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി-മലാന്‍ പറഞ്ഞു.

ഹെൻറിച്ച് മലാന്റെ കീഴിൽ അയർലൻഡ് ക്രിക്കറ്റ് ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ലോകത്തിലെ ഏത് വമ്പൻ ടീമിനെയും അട്ടിമറിക്കാൻ പോന്ന ഒരു സംഘമായി അയർലൻഡിനെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന കടുത്ത പോരാട്ടത്തിൽ ഇന്ത്യയെ ഒരൊറ്റ റണ്ണിന് തോൽപ്പിച്ചാണ് അയർലൻഡ് 2-0 ന് പരമ്പര തൂത്തുവാരിയത്. ആദ്യ മത്സരത്തിൽ 34 റൺസിന്‍റെ ആധികാരിക വിജയമായിരുന്നു ആതിഥേയർ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തോൽവിയുടെ പഴി മുഴുവൻ ശ്രേയസിന്‍റെ തലയിൽ കെട്ടിവെക്കും'; ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി
അയർലൻഡിനെിരായ ഞെട്ടിക്കുന്ന തോല്‍വി, ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനം; പരിഹാസവുമായി ഐസ്‌ലൻഡ് ക്രിക്കറ്റും