ശ്രീലങ്കയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്! ഗാലെ ടെസ്റ്റില്‍ ഐറിഷ് പട കൂറ്റന്‍ സ്‌കോറിലേക്ക്

Published : Apr 24, 2023, 09:06 PM IST
ശ്രീലങ്കയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്! ഗാലെ ടെസ്റ്റില്‍ ഐറിഷ് പട കൂറ്റന്‍ സ്‌കോറിലേക്ക്

Synopsis

ഹാരി ടെക്റ്ററെയും (18) ജയസൂര്യ മടക്കിയതോടെ അയര്‍ലന്‍ഡ് മൂന്നിന് 89 എന്ന നിലയിലായി. എന്നാാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ബാല്‍ബിര്‍നി- സ്റ്റിര്‍ലിംഗ് സഖ്യം സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അയര്‍ലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്. ഗാലെയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട്. ലോര്‍കന്‍ ടക്കര്‍ (78), ക്വേര്‍ടിസ് കാംഫെര്‍ (27) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍നി (95), പോള്‍ സ്‌റ്റെര്‍ലിംഗ് (74 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്കായി പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോള്‍ ജെയിംസ് മക്കൊല്ലം (10), പീറ്റര്‍ മൂര്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ അയര്‍ലന്‍ഡിന് നഷ്ടമായി. ജയസൂര്യ, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. ഹാരി ടെക്റ്ററെയും (18) ജയസൂര്യ മടക്കിയതോടെ അയര്‍ലന്‍ഡ് മൂന്നിന് 89 എന്ന നിലയിലായി. എന്നാാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ബാല്‍ബിര്‍നി- സ്റ്റിര്‍ലിംഗ് സഖ്യം സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

ഇരുവരും 143 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കി രമേഷ് മെന്‍ഡിസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. സെഞ്ചുറിക്ക് അഞ്ച് റണ്‍ അകലെ ബാല്‍ബിര്‍നി പുറത്ത്. 14 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. പിന്നാലെ സ്റ്റിര്‍ലിംഗ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. മൂന്ന് സിക്‌സും ആറ് ഫോറും ഇതുവരെ സ്റ്റിര്‍ലിംഗ് നേടിയിട്ടുണ്ട്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ടക്കര്‍- കാംഫെര്‍ സഖ്യം ആദ്യ ദിനം വിക്കറ്റുകള്‍ പോവാതെ കാത്തു. ടക്കര്‍ ഇതുവരെ 10 ഫോര്‍ നേടി. കാംഫെര്‍ ഒരു സിക്‌സം രണ്ട് ഫോറും.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ഇന്നിംഗ്‌സിനും 280 റണ്‍സിനും ജയിച്ചിരുന്നു. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 591നെതിരെ അയര്‍ലന്‍ഡിന് രണ്ട് ഇന്നിംഗ്‌സിലും 200ന് അപ്പുറം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 143ന് പുറത്തായ അയര്‍ലന്‍ഡ് രണ്ടാം തവണ 168നും മടങ്ങി.

ഫിലിപ് സാള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കാക്കി; ഐപിഎല്‍ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍

PREV
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി