ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ ഇവരില്‍ നിന്ന് ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് സച്ചിന്‍

Published : Apr 24, 2023, 06:51 PM ISTUpdated : Apr 24, 2023, 07:03 PM IST
 ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ ഇവരില്‍ നിന്ന് ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് സച്ചിന്‍

Synopsis

1999-2000 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍, ദ്രാവിഡ് ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പം പ്രസാദും ടീമിലുണ്ടായിരുന്നു.  സച്ചിനായിരുന്നു അന്ന് ടീമിന്‍റെ നായകന്‍. സച്ചിനോട് സംസാരിച്ചപ്പോഴാണ് ലക്ഷ്മണാണ് തന്‍റെ ഇഷ്ടപ്പെട്ട താരമെന്ന് സച്ചിന്‍ പറഞ്ഞത്.

മുംബൈ: സഹതാരങ്ങളില്‍ ഇഷ്ടതാരത്തെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആരുടെ പേരാകും പറയുക. അണ്ടര്‍ 15 കാലഘട്ടം മുതല്‍ അടുത്ത സുഹൃത്തും ക്രിക്കറ്റില്‍ സഹ ഓപ്പണറുമായിരുന്ന സൗരവ് ഗാംഗുലി, വന്‍മതില്‍ പോലെ ക്രീസില്‍ ഒരുപാട് അവിസ്മരണീയ കൂട്ടുകെട്ടുകളില്‍ പങ്കാളിയായ രാഹുല്‍ ദ്രാവിഡ്, ക്രീസില്‍ കരവിരുതുകൊണ്ട് കവിത രചിച്ച വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍റെ അപരനെന്ന് വരെ വിളിപ്പേരുണ്ടായിരുന്ന വീരേന്ദര്‍ സെവാഗ് അങ്ങനെ നിരവിധി പേരുണ്ട്.

എന്നാല്‍ സച്ചിന്‍ ഇവരില്‍ നിന്ന് തെരഞ്ഞെടുത്തത് വിവിഎസ് ലക്ഷ്മണെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന എം എസ് കെ പ്രസാദ് സച്ചിനെക്കുറിച്ചുള്ള തന്‍റെ പുതിയ പുസ്തകമായ 'Sachin@50: Celebrating a Maestro' യില്‍. 1999-2000 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍, ദ്രാവിഡ് ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പം പ്രസാദും ടീമിലുണ്ടായിരുന്നു.  സച്ചിനായിരുന്നു അന്ന് ടീമിന്‍റെ നായകന്‍. സച്ചിനോട് സംസാരിച്ചപ്പോഴാണ് ലക്ഷ്മണാണ് തന്‍റെ ഇഷ്ടപ്പെട്ട താരമെന്ന് സച്ചിന്‍ പറഞ്ഞത്.

അന്ന് ലക്ഷ്മണോട് സച്ചിന്‍ പറഞ്ഞത്, നീ പല്ലു കാട്ടാതെ ചിരിച്ചാല്‍ നീയാണ് എന്‍റെ ഇഷ്ടതാരം എന്ന് ഞാന്‍ പറയാം എന്നായിരുന്നു. സച്ചിന്‍ തന്നെ കളിയാക്കിയതാണെന്നാണ് ലക്ഷ്മണ്‍ കരുതിയത്. എന്നാല്‍ സച്ചിന്‍ കളിയാക്കിയതായിരുന്നില്ല. ലക്ഷ്മണെ ഇഷ്ട കളിക്കാരനായി തെരഞ്ഞെടുക്കാനുള്ള കാരണം സച്ചിന്‍ പിന്നാലെ വിശദീകരിച്ചു.

നീ പ്രതിഭാധനനാണ്. നിനക്ക് എന്നെക്കാള്‍ സെക്കന്‍ഡിന്‍റെ നൂറിലൊരംശം മുമ്പ് പന്ത് കാണാന്‍ കഴിയും. അസാധാരണ പ്രതിഭയാണ് ദൈവം നിനക്ക് നല്‍കിയിരിക്കുന്നത്. നീ അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം എന്നായിരുന്നു അന്ന് സച്ചിന്‍ ലക്ഷ്മണോട് പറഞ്ഞതെന്ന് പ്രസാദ് പുസ്തകത്തില്‍ ഓര്‍ത്തെടുക്കുന്നു. ക്രിക്കറ്റിലെ ദൈവമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ദൈവം നല്‍കിയ ചെറിയ പ്രതിഭയെ ഊതിക്കാച്ചി വലുതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ലക്ഷ്മണിന്‍റെ കാര്യം അങ്ങനെയല്ലെന്നും സച്ചിന്‍ അന്ന് പറഞ്ഞു.

ധോണിയുടെ കണിശത, തന്ത്രങ്ങള്‍! ആര്‍സിബിക്കെതിരായ മത്സരത്തിന് ശേഷം സഞ്ജുവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

എനിക്ക് ആകെ നാലു ഗിയറുകളാണ് ബാറ്റിംഗിലുള്ളത്. ഡിഫന്‍സ്, പുഷ്, ഡ്രൈവ്, ലോഫ്റ്റ്, സാഹചര്യത്തിന് അനുസരിച്ച് ഇത് പലതും ഞാനുപയോഗിക്കാറുണ്ട്. എന്നാല്‍ നിനക്ക് നിന്‍റെ പ്രതിഭവെച്ച് ആദ്യം തന്നെ നാലാം ഗിയറില്‍ ബാറ്റ് ചെയ്യാനാവും. സാഹചര്യം നിനക്ക് പ്രശ്മല്ല, കാരണം, എന്നെക്കാള്‍ സെക്കന്‍ഡിന്‍റെ നൂറിലൊരംശം മുമ്പ് നിനക്ക് പന്ത് കാണാനാവും. അതുവഴിയാണ് നീ ചിലപ്പോള്‍ ക്ലിക്കാവുന്നതും ചിലപ്പോള്‍ പരാജപ്പെടുന്നതും. ആദ്യ മൂന്ന് ഗിയറിന്‍റെ പ്രാധാന്യം നീ എന്ന് മനസിലാക്കുന്നോ അന്ന് നീ ഇതിഹാസമായി മാറും-സച്ചിന്‍ ലക്ഷ്മണോട് പറഞ്ഞതായി പ്രസാദ് പുസ്തകത്തില്‍ വിവരിക്കുന്നു.

സച്ചിന്‍റെ അമ്പതാം ജന്‍മദിനത്തോട് അനുബന്ധിച്ച് ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസാപ്രവാഹമാണ്. മുന്‍കാലതാരങ്ങളും നിലവിലെ താരങ്ങളും ആരാധകരുമെല്ലാം ക്രിക്കറ്റ് ദൈവത്തിന് ആശംസ അറിയിച്ചിരുന്നു. സച്ചിന്‍റെ ജന്‍മദിനമായ ഇന്നാണ് എം എസ് കെ പ്രസാദിന്‍റെ പുസ്തകം പുറത്തിറങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍