
ഡെറാഡൂണ്‍: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ അയര്‍ലന്‍ഡിന് 257 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നജീബുള്ള സദ്രാന്‍ പുറത്താകാതെ നേടിയ സെഞ്ചുറിയാണ് (98 പന്തില്‍ 104) അഫ്ഗാന് തുണയായത്. ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ 75 റണ്‍സെടുത്തു. ബോയ്ഡ് റാങ്കിന്‍, ടിം മുര്‍താഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
അഞ്ചിന് 74 എന്ന നിലയില്‍ വന്‍തകര്‍ച്ചയെ നേരിടുകയായിരുന്നു അഫ്ഗാന്‍. തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന അസ്ഗര്‍- സദ്രാന്‍ കൂട്ടുക്കെട്ടാണ് അഫ്ഗാനെ രക്ഷപ്പെടുത്തിയത്. ഇരുവരും 117 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും സദ്രാന്‍ വാലറ്റത്തെ സാക്ഷിയാക്കി സദ്രാന്‍ ടീമിനെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചു. അഞ്ച് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിങ്‌സ്.
മറുപടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് നാലിന് 82 എന്ന നിലയിലാണ്. ആന്‍ഡി ബാല്‍ബിര്‍നെ (30), ജോര്‍ജ് ഡോക്‌റല്‍ (7) എന്നിവരാണ് ക്രീസില്‍. ദ്വാളത് സദ്രാന്‍ അഫ്ഗാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!