ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

Published : Sep 04, 2019, 08:21 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

Synopsis

ബുമ്ര ഇന്ത്യക്ക് കളിക്കാതിരിക്കുന്നത് മറ്റേതൊരു കളിക്കാരനെക്കാളും വലിയ നഷ്ടമാണെന്നും പത്താന്‍ പറഞ്ഞു.

ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ബുമ്ര ഇന്ത്യക്ക് കളിക്കാതിരിക്കുന്നത് മറ്റേതൊരു കളിക്കാരനെക്കാളും വലിയ നഷ്ടമാണെന്നും പത്താന്‍ പറഞ്ഞു. ബുമ്രയെപ്പോലൊരു കളിക്കാരനെ കിട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ ബുമ്രയെ സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവശ്യമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള കളിക്കാരനാണ് ബുമ്ര.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ബുമ്ര നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ഹാട്രിക്കല്ലെന്ന് എനിക്കുറപ്പുണ്ട്. ഹാട്രിക്ക് എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. ചില കളിക്കാര്‍ക്ക് കരിയറില്‍ ഒരിക്കല്‍ പോലും അത് നേടാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ അത് നേടിയാല്‍ നിങ്ങള്‍ അപൂര്‍വമായൊരു കാര്യം ചെയ്തുവെന്നാണ് അര്‍ത്ഥമെന്നും പത്താന്‍ പറഞ്ഞു. പാക്കിസ്ഥാനെതിരെ ടെസ്റ്റില്‍ ഇന്ത്യക്കായി ഇര്‍ഫാന്‍ പത്താനും ഹാട്രിക്ക് നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം