ദക്ഷിണേന്ത്യന്‍ താരങ്ങള്‍ പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരയാകുന്നു: ഇര്‍ഫാന്‍ പഠാന്‍

By Web TeamFirst Published Jun 9, 2020, 4:07 PM IST
Highlights

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ വംശീയാധിക്ഷേപത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

വഡോദര: മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ വംശീയാധിക്ഷേപത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. സമി പറഞ്ഞത് ഐപിഎല്ലിലെ കാര്യമെങ്കില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ചാണ് ഇര്‍ഫാന്‍ സംസാരിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരയാവാറുണ്ടെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. 

ലക്ഷ്മണിന് ഒരു ലോകകപ്പില്‍ പോലും അവസരം ലഭിച്ചില്ല; കാരണം വ്യക്തമാക്കി അസറുദ്ദീന്‍

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചില താരങ്ങള്‍ പലപ്പോഴും അധിക്ഷേപിക്കപ്പെടുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ''ആഭ്യന്തര ക്രിക്കറ്റില്‍ വടക്ക്- പടിഞ്ഞാറുള്ള സംസ്ഥാനങ്ങള്‍ക്കു ദക്ഷിണേന്ത്യന്‍ താരങ്ങള്‍ കളിക്കാനെത്താറുണ്ട്. ഇവരില്‍ ചിലര്‍ വംശീയാധിക്ഷേപത്തിന് ഇരയാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ബംഗ്ലാദേശിക്കെന്ത് ദശമൂലം ദാമു ! വിശദമാക്കി കൊടുത്ത് സഞ്ജു സാംസണ്‍

കുറച്ച് കാണികള്‍ മാത്രമേ ഇത്തരം മത്സരങ്ങള്‍ കാണാനെത്താറുള്ളൂ. അവരില്‍  ചിലരായിരിക്കും പലപ്പോഴും താരങ്ങളെ പരിഹസിക്കുന്നത്. പ്രശസ്തിയാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനു വേണ്ടി അയാള്‍ ചില താരങ്ങളെ അധിക്ഷേപിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഈ മോശം സംസ്‌കാരം മാറ്റാന്‍ സാധിക്കൂ. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടത് വളരെ പ്രധാനമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നമ്മള്‍ വില നല്‍കണം.'' ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.

click me!