
തിരുവനന്തപുരം: നിര്‍ബന്ധമായും മാസ്‌കുകള്‍ വെയ്‌ക്കേണ്ട കാലമാണിത്. മാസ്‌ക് പോലും ഒരു ഫാഷനായി മാറികഴിഞ്ഞു. വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഇന്ന് ലഭ്യമാണ്. വിവിധ ഫുട്‌ബോള്‍ ക്ലബിന്റേയും ടീമിന്റേയും ജേഴ്‌സിയെ ഓര്‍മിക്കുന്ന തരത്തിലുള്ള മാസ്‌കുകള്‍, കായിതാരങ്ങളുടെ ചിത്രങ്ങളുള്ള മാസ്‌കുകള്‍ എന്നിവയെല്ലാം ലഭ്യമാണ്.
എന്നാല്‍ സിനിമയിലെ സംഭാഷണം പ്രിന്റ് ചെയ്തുവച്ച് മാസ്‌കുള്‍ അധികം കണ്ടിട്ടുണ്ടാവില്ല. അത്തരമൊരു മാസ്‌കുമായി വന്നിരിക്കുകയാണ് ഇന്ത്യന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ചട്ടമ്പിനാട് എന്ന മലയാളം സിനിമയിലെ സംഭാഷണമെഴുതിയ മാസ്‌കാണ് സഞ്ജു ഉപയോഗിച്ചിരുന്നത്. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ദശമൂലം ദാമു പറയുന്ന എന്തോ എങ്ങനെ ? എന്ന ഡയലോഗാണ് സഞ്ജുവിന്റെ മാസ്‌കില്‍.
ചിത്രം ഫേസ്ബുക്കില്‍ താരം പങ്കുവച്ചതോടെ ചോദ്യങ്ങളുമായി ആരാധകരെത്തി. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ആരാധകന് കാര്യം എന്താണെന്ന് മനിസാലില്ല. ആയാള്‍ക്കുള്ള മറുപടിയും സഞ്ജു കൊടുക്കുന്നുണ്ട്. സഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!