തിരിച്ചെത്താന്‍ പത്താന്‍; ടി20 ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Aug 1, 2020, 3:41 PM IST
Highlights

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷാദ്യം വിരമിച്ചെങ്കിലും പത്താന് ബിസിസിഐയുടെ അനുമതി വേണ്ടിവന്നേക്കും

കൊളംബോ: ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ ഭാഗമായേക്കും. പുതുതായി ആരംഭിക്കുന്ന ടി20 ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ച 70 വിദേശ താരങ്ങളുടെ പട്ടികയില്‍ പത്താന്‍റെ പേരുണ്ട് എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരങ്ങളുടെ പട്ടികയോ ടീമുടമകളെയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുള്ള, ജാഫ്‌ന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുക. ടൂര്‍ണമെന്‍റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷാദ്യം വിരമിച്ചെങ്കിലും ലങ്കയില്‍ കളിക്കാന്‍ പത്താന് ബോര്‍ഡിന്‍റെ അനുമതി വേണ്ടിവന്നേക്കും. വിരമിച്ച യുവ്‌രാജ് സിംഗ് കഴിഞ്ഞ സീസണില്‍ ബിസിസിഐ അനുമതിയോടെ അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി ജഴ്‌സിയണിഞ്ഞിരുന്നു. സജീവ ക്രിക്കറ്റിലുള്ള താരങ്ങളെ വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുവദിക്കാറില്ല. 

നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലുണ്ടാകുക. പ്രേമദാസ സ്റ്റേഡിയം, ദാംബുള്ള രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേക്കേലെ സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രജപക്സെ സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഓഗസ്റ്റ് 28നാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ കന്നി സീസണിന് തുടക്കമാവുന്നത്. 

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28 മുതല്‍

ബിഹാറിലെ പ്രളയബാധിതകര്‍ക്ക് സഹായഹസ്തം നീട്ടി ഇര്‍ഫാന്‍ പത്താന്‍

click me!