ധോണിയല്ല ആ നായകന്‍; തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ക്യാപ്റ്റനെ കുറിച്ച് കുറിച്ച് പഠാന്‍

By Web TeamFirst Published Jan 5, 2020, 5:30 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ പഠാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2004ല്‍ സൗരവ് ഗാംഗിക്ക് കീഴില്‍ അരങ്ങേറിയ പഠാന്‍ 2012ലാണ് അവസാന ടി20 മത്സരം അന്താരാഷ്ട്ര മത്സരം കളിച്ചത്.

വഡോദര: കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ പഠാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2004ല്‍ സൗരവ് ഗാംഗിക്ക് കീഴില്‍ അരങ്ങേറിയ പഠാന്‍ 2012ലാണ് അവസാന ടി20 മത്സരം അന്താരാഷ്ട്ര മത്സരം കളിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി താരം ടീമില്‍ നിന്ന് പുറത്താണ്. ഇന്നലെ വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരെ കുറിച്ചും സാസാരിച്ചിരുന്നു. 

ഏത് ക്യാപ്റ്റനെയാണ് മികച്ചതായി തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരുടെ പേരുകളാണ് പഠാന്‍ പറഞ്ഞത്. തന്നെ ഏറ്റവും നന്നായി ഉപയോഗിച്ച നായകന്‍ ദ്രാവിഡാണെന്നും പഠാന്‍ പറഞ്ഞിരുന്നു. താരം തുടര്‍ന്നു... ''ദ്രാവിഡ് ഒരു ബോളറെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും തന്നെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന് കീഴില്‍ എന്റെ ബാറ്റിങ് പ്രകടനവും മികച്ചതായിരുന്നു. എന്നാല്‍ ദ്രാവിഡിന് ശേഷം എനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. 

ഗാംഗുലി, കുംബ്ലെ എന്നിവരുടെ ക്യാപ്റ്റന്‍സിയേയും പഠാന്‍ വാനോളം പുകഴ്ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ എം എസ് ധോണിയെക്കുറിച്ച് പഠാന്‍ സംസാരിച്ചിരുന്നില്ല.

click me!