ധോണി എങ്ങനെ ക്യാപ്റ്റന്‍ കൂളായി; ഇര്‍ഫാന്‍ പഠാന്റെ മറുപടി ഇങ്ങനെ

By Web TeamFirst Published Jun 28, 2020, 4:34 PM IST
Highlights

നമുക്ക് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ലഭിക്കുമ്പോള്‍ നമ്മള്‍ വളരെയധികം ആവേശഭരിതരാകുമെന്ന് 2007ലാണ് എനിക്ക് മനസ്സിലാകുന്നത്.

ബറോഡ: തുടക്കകാലത്ത് തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്മാനായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ അദ്ദേഹം ഒരു ശാന്തനായ ക്രിക്കറ്ററായി മാറി. പക്വതയേറിയ താരമമെന്ന പേരും ധോണിയുടെ പേരിലായി. ഇപ്പോള്‍ ധോണിക്ക് വന്ന മാറ്റാത്തെ കുറിച്ച് സംസാരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പഠാന്‍. അദ്ദേഹം തുടര്‍ന്നു... ''2007ലാണ് ധോണി നായകനായി അരങ്ങേറുന്നത്. അക്കാലയളവില്‍ അദ്ദേഹം ബൗളര്‍മാരെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ 2013ലേക്കെത്തിയപ്പോള്‍ ആ രീതിയില്‍ നിന്ന് ധോണി മാറി. അദ്ദേഹത്തിന്  ബൗളര്‍മാരെ വിശ്വാസം വന്നു. ഈ കാലത്താണ് ധോണി ഒരു ശാന്തനായ നായകനിലേക്ക് പരിവര്‍ത്തപ്പെട്ടത്. നമുക്ക് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ലഭിക്കുമ്പോള്‍ നമ്മള്‍ വളരെയധികം ആവേശഭരിതരാകുമെന്ന് 2007ലാണ് എനിക്ക് മനസ്സിലാകുന്നത്.

2013 ടീം മീറ്റിംഗ് പോലും അഞ്ച് മിനിറ്റ് മാത്രമാണുണ്ടായിരുന്നത്. 2007 മുതല്‍ 2013 വരെയുള്ള കാലത്തിനിടയ്ക്കാണ് സ്ലോ ബൗളര്‍മാരിലും സ്പിന്നര്‍മാരിലും വിശ്വാസം അര്‍പ്പിക്കാന്‍ തക്കവണ്ണം അനുഭവ പരിചയം അദ്ദേഹം നേടിയത്. 2013 ചാംപ്യന്‍സ് ട്രോഫ് മത്സരം എത്തിയപ്പോഴേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ മത്സരം വിജയിപ്പിക്കാന്‍ സ്പിന്നര്‍മാരെ ഇറക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസിലാക്കിയിരുന്നു.'' പഠാന്‍ പറഞ്ഞുനിര്‍ത്തി.

click me!