- Home
- Sports
- Cricket
- ക്രിസ് ഗെയ്ല്‍ രണ്ട് തവണ! ഇന്ത്യയില്‍ നിന്ന് സുരേഷ് റെയ്‌ന മാത്രം; അടുത്തത് അഭിഷേക്? ടി20 ലോകകപ്പില്‍ സെഞ്ചുറി നേടിയ താരങ്ങള്‍
ക്രിസ് ഗെയ്ല്‍ രണ്ട് തവണ! ഇന്ത്യയില്‍ നിന്ന് സുരേഷ് റെയ്‌ന മാത്രം; അടുത്തത് അഭിഷേക്? ടി20 ലോകകപ്പില്‍ സെഞ്ചുറി നേടിയ താരങ്ങള്‍
ടി20 ലോകകപ്പില്‍ മൂന്നക്കം കടക്കുക എന്നത് ഏതൊരു ബാറ്ററുടെയും സ്വപ്നമാണ്. 2007-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 11 സെഞ്ച്വറികളാണ് പിറന്നിട്ടുള്ളത്. ക്രിസ് ഗെയ്ല്‍ രണ്ട് തവണ സെഞ്ചുറി പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിച്ച 10 താരങ്ങളെ കുറിച്ചറിയാം…

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ് - 2007)
ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിച്ചത് 'യൂണിവേഴ്‌സല്‍ ബോസ്' ക്രിസ് ഗെയ്ലാണ്. ഉദ്ഘാടന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 57 പന്തില്‍ 117 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്.
രണ്ട് സെഞ്ച്വറികള്‍ നേടിയ ഏക താരം
ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ ഒരേയൊരു താരവും ക്രിസ് ഗെയ്ലാണ്. 2007-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ 2016-ല്‍ ഇംഗ്ലണ്ടിനെതിരെയും (100*) അദ്ദേഹം ഈ നേട്ടം ആവര്‍ത്തിച്ചു.
സുരേഷ് റെയ്‌ന (ഇന്ത്യ - 2010)
ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് റെയ്‌ന. 2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 60 പന്തില്‍ 101 റണ്‍സാണ് അദ്ദേഹം നേടിയത്. നിലവില്‍ ഈ പട്ടികയിലെ ഏക ഇന്ത്യക്കാരനും റെയ്‌നയാണ്.
മഹേല ജയവര്‍ധനെ (ശ്രീലങ്ക - 2010)
ശ്രീലങ്കയുടെ ബാറ്റിംഗ് ഇതിഹാസം മഹേല ജയവര്‍ധനെ 2010-ല്‍ സിംബാബ്വെക്കെതിരെ 100 റണ്‍സ് നേടി ഈ പട്ടികയില്‍ ഇടംപിടിച്ചു.
ബ്രെണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ് - 2012)
ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മക്കല്ലത്തിന്റെ പേരിലാണ്. 2012-ല്‍ ബംഗ്ലാദേശിനെതിരെ താരം അടിച്ചുകൂട്ടിയത് 123 റണ്‍സാണ്.
അലക്‌സ് ഹെയ്ല്‍സ് (ഇംഗ്ലണ്ട് - 2014)
2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 116 റണ്‍സ് നേടിയ ഹെയ്ല്‍സ്, ഇംഗ്ലണ്ടിനായി ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ താരമായി.
അഹമ്മദ് ഷെഹ്‌സാദ് (പാകിസ്താന്‍ - 2014)
പാകിസ്താന്‍ നിരയില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഒരേയൊരു താരം ഷെഹ്‌സാദാണ്. 2014-ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി (111*).
തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ് - 2016)
2016 ലോകകപ്പില്‍ ഒമാനെതിരെ 103 റണ്‍സ് നേടിയ തമീം ഇഖ്ബാല്‍ ബംഗ്ലാദേശിനായി ഈ നാഴികക്കല്ല് പിന്നിട്ടു.
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട് - 2021)
2021ല്‍ ശ്രീലങ്കയ്‌ക്കെതിരെ 101 റണ്‍സ് നേടിയ ബട്‌ലര്‍, ടി20 ഫോര്‍മാറ്റിലെ തന്റെ ആധിപത്യം ലോകകപ്പിലും ഉറപ്പിച്ചു.
റിലി റൂസോ (ദക്ഷിണാഫ്രിക്ക - 2022)
2022ല്‍ ബംഗ്ലാദേശിനെതിരെ 109 റണ്‍സ് നേടിയ റിലി റൂസോ, ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായി മാറി.
ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലന്‍ഡ് - 2022)
ഈ പട്ടികയിലെ അവസാനത്തെ താരം ഗ്ലെന്‍ ഫിലിപ്‌സാണ്. 2022-ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഫിലിപ്‌സിന്റെ (104) തകര്‍പ്പന്‍ പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!