സച്ചിനും യൂസഫ് പത്താനും പിന്നാലെ ഇര്‍ഫാന്‍ പത്താനും കൊവിഡ്

By Web TeamFirst Published Mar 29, 2021, 11:13 PM IST
Highlights

ഇര്‍ഫാനും കൊവിഡ് സ്ഥിരീകരിച്ചതോടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ കളിച്ച നാലാമത്തെ ഇന്ത്യന്‍ താരമാണ് കൊവിഡ് ബാധിതനാവുന്നത്.

ബറോഡ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി കളിച്ച നാലാമത്തെ താരത്തിനു കൂടി കൊവിഡ്. ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എന്നാല്‍ മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു. വീട്ടില്‍ ക്വാറന്‍റൈനിലാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

pic.twitter.com/4E7agmuQl1

— Irfan Pathan (@IrfanPathan)

ഇര്‍ഫാനും കൊവിഡ് സ്ഥിരീകരിച്ചതോടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ കളിച്ച നാലാമത്തെ ഇന്ത്യന്‍ താരമാണ് കൊവിഡ് ബാധിതനാവുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച എസ് ബദരീനാഥിനും കൊവിഡ് സ്ഥിരീകരിച്ചു.

റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായാണ് വിമരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്തു.

സച്ചിനും യൂസഫ് പത്താനുമൊപ്പം കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് താരങ്ങളായ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, മുനാഫ് പട്ടേല്‍, മന്‍പ്രീത് ഗോണി, ഇര്‍ഫാന്‍ പത്താന്‍, പ്രഗ്യാന്‍ ഓജ എന്നിവരും ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി കളിച്ചിരുന്നു.

click me!