'15 വയസ്സുകാരനെ വീഴ്ത്താൻ ബോഡി-ലൈൻ ബൗളിംഗോ'?, ഗുജറാത്ത് ടൈറ്റൻസിനെതിരെ തുറന്നടിച്ച് ഇർഫാൻ പത്താൻ

Published : May 30, 2026, 02:11 PM ISTUpdated : May 30, 2026, 02:19 PM IST
Vaibhav Sooryavansh

Synopsis

താൻ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി ഒരു അച്ഛൻ കൂടിയായതുകൊണ്ട് ഈ ക്രൂരമായ തന്ത്രത്തോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് പത്താൻ എക്സ് പോസ്റ്റില്‍ കുറിച്ചു.

ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്‍റെ വൈഭവ് സൂര്യവംശിയെ തളയ്ക്കാൻ ഗുജറാത്ത് ടൈറ്റൻസ് സ്വീകരിച്ച കടുത്ത തന്ത്രങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കരിയറിന്‍റെ തുടക്കത്തിലുള്ള ഒരു കൗമാരക്കാരനെതിരെ ഗുജറാത്ത് ബൗളർമാർ ശരീരം ലക്ഷ്യമാക്കി തുടർച്ചയായി 'ബോഡി ലൈൻ' ബൗൺസറുകൾ എറിഞ്ഞതിനെയാണ് ഇർഫാൻ പത്താൻ രൂക്ഷമായി വിമർശിച്ചത്.

താൻ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി ഒരു അച്ഛൻ കൂടിയായതുകൊണ്ട് ഈ ക്രൂരമായ തന്ത്രത്തോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് പത്താൻ എക്സ് പോസ്റ്റില്‍ കുറിച്ചു. മത്സരത്തിനിടയിൽ ഗുജറാത്ത് പേസറായ കാഗിസോ റബാഡയുടെയും മുഹമ്മദ് സിറാജിന്‍റെ കടുത്ത ബോഡി-ലൈൻ ബൗളിംഗിനെയാണ് വൈഭവിന് നേരിടേണ്ടി വന്നത്. റബാഡ എറിഞ്ഞ മാരകമായൊരു ബൗൺസർ വൈഭവിന്‍റെ ഹെൽമറ്റിൽ വന്നിടിക്കുകയും, തുടർന്ന് താരത്തെ കൺകഷൻ ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ഓവറിൽ സിറാജും വൈഭവിന്‍റെ നെഞ്ചിന് നേരെ ബൗൺസറുകൾ എറിഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇർഫാൻ പത്താൻ തുറന്നടിച്ചത്.

 

15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് എനിക്ക് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് എനിക്കറിയാം, പക്ഷേ എന്‍റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍ കുറിച്ചത്.

 

ടോപ്പ് ഓർഡറും മിഡിൽ ഓർഡറും പൂർണ്ണമായി പരാജയപ്പെട്ട മത്സരത്തിൽ 15-കാരനായ വൈഭവ് സൂര്യവംശി രാജസ്ഥാന്‍റെ രക്ഷകനാവുകയായിരുന്നു. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സറുകളും പറത്തി 204.26 സ്ട്രൈക്ക് റേറ്റിൽ 47 പന്തിൽ 96 റൺസ്സടിച്ചാണ് വൈഭവ് രാജസ്ഥാന്‍റെ ടോപ് സ്കോററായത്. ഗുജറാത്തിനോട് തോറ്റ് രാജസ്ഥാൻ പുറത്തായെങ്കിലും ഗുജറാത്ത് ബൗളര്‍മാരുടെ ബോഡ് ലൈന്‍ ബൗളിംഗിനെ പോലും അതിജീവിച്ച് ഐപിഎല്ലിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വൈഭവിന്‍റെ പോരാട്ടവീര്യത്തെയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ അഭിനന്ദിക്കുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ അധികകാലം പുറത്തിരുത്താനാവില്ല, തിരിച്ചുവരവ് നായകനായി തന്നെ'; ശുഭ്മാൻ ഗില്ലിനെക്കുറിച്ച് റായുഡുവിന്റെ വമ്പൻ പ്രവചനം
ഐപിഎല്‍ 2026: ഐതിഹാസിക കേസര മുന്നില്‍, രജത് പാട്ടിദാറിന് സാധിക്കുമോ?