വിക്കറ്റ് വേട്ടയിലും ജോഷ്വ ലിറ്റില്‍ റെക്കോര്‍ഡിട്ടു; ഭുവനേശ്വര്‍ കുമാറിനേയും പിന്തള്ളി ഒന്നാമത്

Published : Nov 04, 2022, 12:43 PM ISTUpdated : Nov 04, 2022, 12:44 PM IST
വിക്കറ്റ് വേട്ടയിലും ജോഷ്വ ലിറ്റില്‍ റെക്കോര്‍ഡിട്ടു; ഭുവനേശ്വര്‍ കുമാറിനേയും പിന്തള്ളി ഒന്നാമത്

Synopsis

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 39 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 38 വിക്കറ്റുകള്‍ നേടിയ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയെയാണ് ജോഷ്വാ മറികടന്നത്. കഴിഞ്ഞ വര്‍ഷം 36 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്ന ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസി ഷംസിയുമാണ് അടുത്ത സ്ഥാനങ്ങളില്‍.

അഡ്‌ലെയ്ഡ്: ടി210 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ റെക്കോര്‍ഡിട്ട് അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റില്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടാണ് ഐറിഷ് താരത്തിന് സ്വന്തമായത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. ഹാട്രിക് പ്രകടനാണ് ജോഷ്വ നടത്തിയത്. കെയ്ന്‍ വില്യംസണ്‍ (61), ജെയിംസ് നീഷം (0), മിച്ചല്‍ സാന്റ്‌നര്‍ (0) എന്നിവരെയാണ് തുടര്‍ച്ചയായ പന്തുകളില്‍ ജോഷ്വ പുറത്താക്കിയത്.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 39 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 38 വിക്കറ്റുകള്‍ നേടിയ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയെയാണ് ജോഷ്വാ മറികടന്നത്. കഴിഞ്ഞ വര്‍ഷം 36 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്ന ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസി ഷംസിയുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഈ വര്‍ഷം 35 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തൊട്ടടുത്ത സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം 35 വിക്കറ്റ് പേരെ പറഞ്ഞയച്ച ഉഗാണ്ടയുടെ ദിനേസ് നകര്‍ണിയും പട്ടികയിലുണ്ട്. 

ഇന്ത്യക്കെതിരെയുള്ള ലിറ്റൺ ദാസിന്റെ മാസ്മരിക ഇന്നിങ്സ്; താരത്തിന് സമ്മാനവുമായി വിരാട് കോലി

ഹാട്രിക്കിന്റെ കാര്യത്തിലും ജോഷ്വാ റെക്കോര്‍ഡിട്ടിരുന്നു. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഐറിഷ് ബൗളറാണ് ജോഷ്വ. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ കര്‍ട്ടിസ് കാംഫര്‍ അയര്‍ലന്‍ഡിനായി ഹാട്രിക് വീഴ്ത്തിയിരുന്നു. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആറാമത്തെ മാത്രം ബൗളറാണ് ജോഷ്വ ലിറ്റില്‍. 

2007ല്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ, 2021ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അയര്‍ലന്‍ഡിന്റെ കര്‍ട്ടിസ് കാംഫര്‍, 2021ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, 2021ല്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഈ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന്‍ എന്നിവരാണ് ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ട്രോഫിയുമായി ഹനുമാന്‍ക്ഷേത്ര ദർശനം; കീർത്തി ആസാദിന് മറുപടിയുമായി ഗൗതം ഗംഭീര്‍
'ഗംഭീറിന് തെറ്റുപറ്റി, സഞ്ജുവിനെ തഴഞ്ഞത് ഭീമാബദ്ധം'; ലോകകപ്പ് വിജയത്തിനിടയിലും ആഞ്ഞടിച്ച് മഞ്ജരേക്കർ