
ജയ്പൂര്‍: ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധി ഐപിഎല്ലിലെ രാജസ്ഥാന്‍ റോയൽസ് ക്യാംപിലേക്ക്. ടീമിന്‍റെ സ്പിന്‍ ഉപദേഷ്ടാവായാണ് ഇഷ് സോധിയുടെ നിയമനം.സ്പിന്‍ ഉപദേഷ്ടാവ് പദവിക്കൊപ്പം ടീമിന്റെ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ചുമതലയും 27കാരനായ സോധിക്കുണ്ട്. ഇന്ത്യന്‍ മുന്‍ താരം സായ്‍രാജ് ബഹുതുലെ നിലവില്‍ ബൗളിംഗ് പരിശീലകനായി റോയൽസിലുണ്ട്.
ഐസിസി റാങ്കിംഗിലെ ബൗളര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള സോധി, ന്യൂസിലന്‍ഡിനായി 17 ടെസറ്റിലും , 31 ഏകദിനത്തിലും 40 ട്വന്‍റി 20യിലും കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!