ഇഷാനും ജയ്‌സ്വാളിനും ടെസ്റ്റ് അരങ്ങേറ്റം! വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം

Published : Jul 12, 2023, 07:20 PM ISTUpdated : Jul 12, 2023, 07:23 PM IST
ഇഷാനും ജയ്‌സ്വാളിനും ടെസ്റ്റ് അരങ്ങേറ്റം! വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം

Synopsis

ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തും. കെ എസ് ഭരതിന് പകരം കിഷന്‍ വിക്കറ്റ് കീപ്പറാവും.

ഡൊമിനിക്ക: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തും. കെ എസ് ഭരതിന് പകരം കിഷന്‍ വിക്കറ്റ് കീപ്പറാവും. ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കും. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്. 

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റെയ്‌മോന്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍.

ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാതെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശയിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നതെങ്കില്‍ 21 വര്‍ഷത്തിനിടെ ഒരിക്കല്‍പോലും വിന്‍ഡീസിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളില്‍ തോറ്റ ഇന്ത്യ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 
വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരിലാണ് മധ്യനിരയിലെ ഇന്ത്യന്‍ പ്രതീക്ഷ.

മുകേഷ് കുമാറും അവസരം പ്രതീക്ഷിക്കുന്നു. ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ മേല്‍നോട്ടത്തില്‍ ഒരു തിരിച്ചുവരവാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. കെമര്‍ റോച്ചും ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫുമടങ്ങുന്ന സംഘത്തിനാണ് ഇന്ത്യന്‍ നിരയെ തടയാനുള്ള നിയോഗം.

അന്ന് ദ്രാവിഡ് താരം, ഇന്ന് കോച്ച്! ഇന്നും കൂടെയുള്ളത് കോലി മാത്രം; രസകരമായ ചില കാര്യങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ