മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള സൂചന കൂടിയാണ് പരമ്പര. 2011ല്‍ ഇന്ത്യ, വിന്‍ഡീസ് പര്യടനത്തിനെത്തിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് കോലി.

ഡൊമിനിക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നാണ് തുടക്കമാവുന്നത്. വൈകീട്ട് ഏഴരയ്ക്ക് ഡൊമിനിക്കയിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മറ്റൊരു പതിപ്പിന് കൂടി ഇന്ത്യ തുടക്കം കുറിക്കുന്നു. അതേസമയം, തലമുറമാറ്റത്തിന്റെ സമയാണ് ഇന്ത്യക്ക്. സീനിയര്‍ താരം ചേതേശ്വര്‍ പൂജാര ടീമിലില്ല. പകരം യശസ്വി ജയ്‌സ്വാളാണ് കളിക്കുന്നത്. ജയ്‌സ്വാള്‍ ഓപ്പണറായേക്കും. ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് പരമ്പര. ഫോമിലായില്ലെങ്കില്‍ നായകസ്ഥാനം മാത്രമല്ല, ടീമിലിടം പോലുമുണ്ടാവില്ല. 

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള സൂചന കൂടിയാണ് പരമ്പര. 2011ല്‍ ഇന്ത്യ, വിന്‍ഡീസ് പര്യടനത്തിനെത്തിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് കോലി. ഇപ്പോഴത്തെ കോച്ച് രാഹുല്‍ ദ്രാവിഡ് അന്ന് താരമമായും ടീമിലുണ്ടായിരുന്നു. 12 വര്‍ഷം മുമ്പ് കോലിക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദ്രാവിഡ്. 

''2011 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുമുണ്ടായിരുന്നു. എനിക്ക് ഓര്‍മയുണ്ട്, കോലിയുടെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നത്. അന്നും ഇന്നും ടീമിനൊപ്പമുള്ള ഏകതാരം കോലി മാത്രമാണ്. ഏകദിന ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത യുവതാരം, ടെസ്റ്റ് ഫോര്‍മാറ്റിലും കാലുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിരിക്കുന്നു. അന്നത്തെ കോലി ഇത്രയും ദൂരം താണ്ടുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ കോലിക്ക് തന്റെ കരിയറില്‍ അഭിമാനിക്കാം. അന്ന് കളിക്കാരനായിട്ടായിരുന്നു ഞാന്‍ ടീമില്‍. ഇന്ന് പരിശീലകനായിട്ടും.''

വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാം. ഓപ്പണിംഗില്‍ രോഹിത്തിനൊപ്പം യശസ്വി ജയ്‌സ്വാള്‍ അരങ്ങേറും.

സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി, വധു ബാഡ്മിന്‍റണ്‍ താരം റെസ ഫര്‍ഹാത്ത്